സിഡ്നി: 2018ല്‍ ക്രിക്കറ്റ് ഓസ്ട്രേലിയയെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട പന്ത് ചുരണ്ടല്‍ വിവാദം (സാന്‍ഡ്പേപ്പര്‍ഗേറ്റ്) വീണ്ടും അന്വേഷിക്കില്ലെന്നു വ്യക്തമാക്കി ക്രിക്കറ്റ് ഓസ്ട്രേലിയ. മുന്‍ താരം ഉസ്മാന് ഖവാജയുടെ പുറത്തിറങ്ങാനിക്കുന്ന ആത്മകഥയായ സബ്ര് എന്ന പുസ്തകത്തിലാണ് പന്ത് ചുരുണ്ടല്‍ വിവാദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. പുസ്തകത്തിലെ ഈ ഭാഗം പുറത്തു വന്നതോടെയാണ് എട്ട് വര്‍ഷം മുന്‍പുള്ള വിവാദം വീണ്ടും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായത്. ഓസ്ട്രേലിയന്‍ ടീം ഒന്നടങ്കം ഈ ഗൂഢാലോചനയുടെ പിന്നിലുണ്ടെന്ന കടുത്ത പരമാര്‍ശമാണ് പുസ്തകത്തിലുള്ളത്. പിന്നാലെ ഖവാജയെ പിന്തുണച്ചും അന്നത്തെ അന്വേഷണത്തെ ചോദ്യം ചെയ്തും വിവാദത്തില്‍ ശിക്ഷിക്കപ്പെട്ട ഡേവിഡ് വാര്‍ണര്‍ രംഗത്തെത്തിയതോടെ വിവാദം കൂടുതല്‍ കത്തി.
എന്നാല്‍ മുന്‍ അന്വേഷണത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തൃപ്തരാണെന്നു ചീഫ് എക്സിക്യൂട്ടീവ് ടോഡ് ഗ്രീന്‍ബെര്‍ഗ് വ്യക്തമാക്കി. 8 വര്‍ഷം നടന്ന ഒരു വിവാദത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് ഒരു പ്രയോജനവും ഇല്ലാത്ത കാര്യമാണ്. പഴയ വിവാദത്തിലേക്ക് തിരിഞ്ഞു നോക്കാതെ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത് എന്നും ടോഡ് ഗ്രീന്‍ബെര്‍ഗ് വ്യക്തമാക്കി.
പുസ്തകവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിഷയങ്ങള്‍ മറ്റുള്ളവര്‍ നല്കിയ വിവരണത്തില്‍ നിന്നാണ് കേട്ടത്. എന്നാല്‍ ഈ പറഞ്ഞതിനെല്ലാം വിരുദ്ധമായ കാര്യങ്ങളും ആ പുസ്തകത്തിലുണ്ട്. അതിനാല്‍ പുസ്തകം പുറത്തിറങ്ങിയ ശേഷം ഉസ്മാന് എന്താണ് പറയാന്‍ ഉദ്ദേശിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരട്ടെ എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്.
ഖവാജ മാത്രമായിരുന്നില്ല അന്ന് ടീമില്‍ കളിച്ചത്. അതിനാല്‍ തന്നെ ഈ സംഘത്തിലെ പലരും ആത്മകഥ എഴുതാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഈ വിവാദത്തിന്റെ പല തലങ്ങളും കേള്‍ക്കാനും ചര്‍ച്ചയ്ക്കും അവസരം നല്‍കുമെന്നും ഗ്രീന്‍ബെര്‍ഗ് പറഞ്ഞു.
പന്ത് ചുരണ്ടല്‍ വിവാദം ഓസ്ട്രേലിയ ടീമിനു മൊത്തത്തില്‍ അറിയാമായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുസ്തകത്തിലുള്ളത്. എന്നാല്‍ വിഷയത്തില്‍ അന്വേഷണം നടത്തിയ ക്രിക്കറ്റ് ഓസ്ട്രേലിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ മാത്രമാണ് കുറ്റക്കാരായി കണ്ട് ശിക്ഷിച്ചത്. എന്നാല്‍ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് ഖവാജ വെളിപ്പെടുത്തിയത്. പ്രശ്നം ടീം ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നും ഖവാജ പറയുന്നുണ്ട്.
2018ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ കേപ് ടൗണില്‍ നടന്ന ടെസ്റ്റ് മത്സരം ജയിക്കാന്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ കൃത്രിമത്വം വരുത്തി എന്നായിരുന്നു കണ്ടെത്തല്‍. 8 വര്‍ഷം മുന്‍പ് നടന്ന വിവാദത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. വിവാദത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണത്തില്‍ കണ്ടെത്താത്ത കാര്യങ്ങളാണ് ഖവാജ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയത്.
വിവാദം, ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് വലിയ നാണക്കേടാണുണ്ടാക്കിയിരുന്നു. പന്തുചുരണ്ടലിനെ കുറിച്ച് മുഴുവന്‍ ടീമംഗങ്ങള്‍ക്കും അറിയാമായിരുന്നെന്നും പോര്‍ട്ട് എലിസബത്തില്‍ നടന്ന ടെസ്റ്റിലും ഈ തന്ത്രം ഉപയോഗിച്ചിരുന്നെന്നുമാണ് ഖവാജയുടെ വെളിപ്പെടുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates