ക്യാപ്റ്റൻ ​ഗിൽ (Team India) X
Sports

ടെസ്റ്റ് പരമ്പരയ്ക്ക് ഇം​​ഗ്ലണ്ടിലെത്തി, ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ ആളില്ല! (വിഡിയോ)

ലണ്ടനിലെ ​ഹീത്രു വിമാനത്താവളത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇം​ഗ്ലണ്ട് പര്യടനത്തിനായി ഇം​ഗ്ലണ്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ (Team India) സ്വീകരിക്കാൻ ആരും വന്നില്ലെന്ന് വെളിപ്പെടുത്തൽ. 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കളിക്കാനാണ് ഇന്ത്യ ഇം​ഗ്ലീഷ് മണ്ണിലെത്തിയത്. സാധാരണയായി ടീമിനെ സ്വീകരിക്കാൻ ആരാധകർ എത്താറുണ്ട്. വിദേശ മാധ്യമങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ വിമാനത്താവളത്തിൽ ആരാധകർ ഉണ്ടായിരുന്നില്ലെന്നു ഇന്ത്യയിൽ നിന്നു പോയ ഒരു മാധ്യമ പ്രവർത്തകൻ എക്സിലൂടെ വെളിപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തു വിട്ടു.

ഇന്ത്യൻ ടീം ലണ്ടനിൽ എത്തിയതിന്റെ വിഡിയോ ബിസിസിഐയും പങ്കിട്ടുണ്ട്. ഇതിലും ആരാധകരെ കാണുന്നില്ല.

രോഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവർ ടെസ്റ്റിൽ നിന്നു വിരമിച്ച ശേഷമുള്ള ആദ്യ പരമ്പരയാണിത്. ശുഭ്മാൻ ​ഗില്ലിന്റെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യൻ ടീമാണ് കളത്തിലെത്തുന്നത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. താരങ്ങളെ കാണാൻ കുറച്ച് ആരാധകർ മാത്രമാണ് വിമാനത്തവളത്തിൽ വന്നതെന്നും മാധ്യമപ്രവർത്തകൻ വ്യക്തമാക്കി.

ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് കളിക്കുന്നത്. ആദ്യ പോരാട്ടം ഈ മാസം 20 മുതലാണ്. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യ എ ടീമും സീനിയർ ടീമും തമ്മിൽ സന്നാഹ മത്സരം കളിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT