പോഗ്ബ/ഫയല്‍ ചിത്രം 
Sports

'ഒരു പിതാവിനും ഇങ്ങനെ ഉണ്ടാവരുത്'; പോഗ്ബയുടെ വസതിയില്‍ മോഷണം; മക്കളുടെ സുരക്ഷയില്‍ ആശങ്കയെന്ന് താരം

അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി പോഗ്ബ കളിക്കുന്ന സമയമാണ് മോഷണം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബയുടെ വസതിയില്‍ മോഷണം. ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി പോഗ്ബ കളിക്കുന്ന സമയമാണ് മോഷണം നടന്നത്. 

പോഗ്ബയുടെ രണ്ട് മക്കള്‍ വീട്ടിലുണ്ടായിരുന്ന സമയമാണ് മോഷണം നടന്നത്. ഇതിനെ കുറിച്ച് താരം ട്വിറ്ററില്‍ പ്രതികരണവുമായി എത്തി. കുട്ടികള്‍ മുറിയില്‍ ഉറങ്ങുമ്പോഴായിരുന്നു മോഷണം എന്ന് പോഗ്ബ പറയുന്നു. 

അഞ്ച് മിനിറ്റില്‍ താഴെ സമയം മാത്രമാണ് മോഷ്ടാക്കള്‍ക്ക് ഞങ്ങളുടെ വീടിനുള്ളില്‍ നില്‍ക്കാനായത്. പക്ഷേ എല്ലാത്തിനേക്കാളും വിലമതിക്കുന്ന ഒന്ന് ഞങ്ങളില്‍ നിന്ന് തട്ടിയെടുക്കാന്‍ അവര്‍ക്കായി, ഞങ്ങളുടെ സുരക്ഷിതത്വ ബോധം...ട്വിറ്ററില്‍ പോഗ്ബ കുറിച്ചു. 

കഴിഞ്ഞ രാത്രിയിലെ മത്സരത്തിന്റെ അവസാന നിമിഷങ്ങളുടെ സമയത്താണ് മോഷണ ശ്രമം നടന്നത്. ആ സമയം ഞങ്ങള്‍ വീട്ടിലുണ്ടാവില്ല എന്ന് അവര്‍ക്ക് അറിയാം. കുട്ടികള്‍ സുരക്ഷിതരാണോ എന്ന് ഭയന്ന് ഞാനും ഭാര്യയും ഉടനെ തന്നെ വീട്ടിലേക്ക് പോയി. സ്വന്തം മക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ പിതാവിന് സാധിക്കാതെ വരിക എന്നതിനേക്കാള്‍ മോശമായ അവസ്ഥ വേറെയില്ല. കഴിഞ്ഞ രാത്രി ഞാന്‍ അനുഭവിച്ചത് പോലെ മറ്റാര്‍ക്കുമുണ്ടാവരുത് എന്നും ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പോഗ്ബ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT