റിഷഭ് പന്ത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

ഔട്ടുമല്ല ഫോറുമല്ല; പന്തിന്റെ ബൗണ്ടറി നിഷേധിച്ച് അമ്പയര്‍; 101010364ാം തവണ!

'ലോകകപ്പ് ഫൈനലിന്റെ അവസാനത്തെ പന്തില്‍ ബാറ്റിങ് ടീമിന് ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എങ്കിലോ'

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ഇന്ത്യക്ക് രക്ഷയുണ്ടായില്ല. കെ എല്‍ രാഹുലിന്റെ സെഞ്ചുറിയും, റിഷഭ് പന്തിന്റെ ഏകദിനത്തിലേക്കുള്ള വിസ്മയിപ്പിക്കുന്ന മടങ്ങി വരവുമാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നത്. എന്നാല്‍ അതിന് ഇടയില്‍ റിഷഭ് പന്തിന്റെ ബൗണ്ടറി നഷ്ടപ്പെടുത്തിയ നിയമം ചോദ്യം ചെയ്യുകയാണ് ആരാധകര്‍. 

ടോം കറാന്‍ എറിഞ്ഞ ഇന്ത്യന്‍ ഇന്നിങ്‌സിലെ 40ാം ഓവറിലാണ് സംഭവം. ഈ ഡെലിവറിയില്‍ പന്ത് ബൗണ്ടറി നേടി. റിവേഴ്‌സ് സ്വീപ്പിനായിരുന്നു ഇവിടെ പന്തിന്റെ ശ്രമം. എന്നാല്‍ ടോം കറാന്റെ ഫുള്‍ ലെങ്ത് ഡെലിവറിക്ക് മുന്‍പില്‍ പന്തിന്റെ താളം തെറ്റി. പന്ത് പാഡില്‍ കൊണ്ടതായി ഉറപ്പിച്ച് ഇംഗ്ലണ്ട് താരങ്ങള്‍ അപ്പീല്‍ ചെയ്യുകയും, അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. 

പന്ത് ഡിആര്‍എസ് എടുത്തതോടെ ബാറ്റിലാണ് പന്ത് തട്ടിയതെന്ന് വ്യക്തമായി. ഇതോടെ തേര്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിധിച്ചു. എന്നാല്‍ പന്തിന്റെ ബൗണ്ടറിയിലൂടെ വരേണ്ട നാല് റണ്‍സ് അനുവദിച്ചില്ല. ഇവിടെ ബൗണ്ടറി നിഷേധിച്ച നിയമത്തെ വിമര്‍ശിച്ച് ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നു. 

10,10,10364ാം തവണയാണ് അമ്പയറുടെ പിഴവ് മൂലം ഇങ്ങനെ സംഭവിക്കുന്നത്. ലോകകപ്പ് ഫൈനലിന്റെ അവസാനത്തെ പന്തില്‍ ബാറ്റിങ് ടീമിന് ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എങ്കിലോ എന്നാണ് ആകാശ് ചോപ്ര ചോദിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി