മുഹമ്മദ് ഷമി  എക്‌സ്
Sports

രഞ്ജിയില്‍ കളിയില്ല, മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും, റിപ്പോര്‍ട്ട്

2023ലെ ഏകദിന ലോകകപ്പിലാണ് ഷമി ഇന്ത്യയ്ക്കുവേണ്ടി അവസാനം കളിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യന്‍ ടീമിലേക്കുള്ള മുഹമ്മദ് ഷമിയുടെ തിരിച്ചു വരവ് വൈകും. രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്കും മധ്യപ്രദേശിനുമെതിരായ മത്സരത്തില്‍ ബംഗാളിനായി ഷമി ഇറങ്ങില്ല. രണ്ട് മത്സരങ്ങളിലേക്കമുള്ള ബംഗാള്‍ ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ ഷമിയുടെ മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകുമെന്നാണ് റിപ്പോര്‍ട്ട്.

2023ലെ ഏകദിന ലോകകപ്പിലാണ് ഷമി ഇന്ത്യയ്ക്കുവേണ്ടി അവസാനം കളിച്ചത്. ഏഴ് മത്സരങ്ങളില്‍നിന്ന് 10.7 ശരാശരയില്‍ 5.26 ഇക്കോണമിയില്‍ 24 വിക്കറ്റുകളായിരുന്നു ഷമി നേടിയത്. ടൂര്‍ണമെന്റിലെ വിക്കറ്റുവേട്ടക്കാരില്‍ ഒന്നാമനായിരുന്നു ഷമി. പരിക്കിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഷമി ടീമില്‍ തിരിച്ചെത്തിയില്ല.

ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിന് ശേഷം നെറ്റ്‌സില്‍ പന്തെറിയുന്ന ഷമിയുടെ വിഡിയോ പുറത്തുവന്നിരുന്നു. താരം കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

താന്‍ ഉടന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഷമി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലും താരത്തിന് ഇടം ലഭിച്ചില്ല. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാകാത്ത ഷമിയെ ഓസ്‌ട്രേലിയക്കെതിരായ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു