കോഹ്‌ലിയും രോഹിതും/ വീഡിയോ ദൃശ്യം 
Sports

'പരസ്പരം ചിരിയില്ല, ഒരു സീറ്റിൽ ഇരിക്കില്ല, വെള്ളം പോലും കൊടുക്കില്ല'- കോഹ്‌ലിയും രോഹിതും മുട്ടന്‍ പിണക്കത്തിലെന്ന് ആരാധകര്‍

'പരസ്പരം ചിരിയില്ല, ഒരു സീറ്റിൽ ഇരിക്കില്ല, വെള്ളം പോലും കൊടുക്കില്ല'- കോഹ്‌ലിയും രോഹിതും മുട്ടന്‍ പിണക്കത്തിലെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി കഠിന പരിശീലനത്തിലാണ് ഇന്ത്യന്‍ ടീം. രവി ശാസ്ത്രിയുടെ മേല്‍നോട്ടത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓപണര്‍ രോഹിത് ശര്‍മ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ പരിശീലിക്കുന്നതിന്റെ വീഡിയോയും ബിസിസിഐ പുറത്തുവിട്ടു. 

അതിനിടെ ഈ വീഡിയോയുടെ ഒരു സ്‌ക്രീന്‍ ഷോട്ട് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. കോഹ്‌ലിയും രോഹിതും അടുത്തടുത്ത് ഇരിക്കുന്ന ചിത്രമാണ് വൈറലായി മാറിയത്. ചിത്രത്തിനടിയില്‍ ആരാധകര്‍ വലിയ തോതില്‍ കമന്റുമായി എത്തിയതാണ് ശ്രദ്ധേയമാകുന്നത്. 

കോഹ്‌ലിയും രോഹിതും തമ്മില്‍ പിണക്കമാണെന്ന തരത്തില്‍ നേരത്തെ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വൈറലായി മാറിയ ചിത്രത്തിന് താഴെ ആരാധകര്‍ ഇക്കാര്യം പറഞ്ഞാണ് കമന്റ് ചെയ്തിരിക്കുന്നത്. 

കോഹ്‌ലി രോഹിതിന് കുടിവെള്ളം പോലും നല്‍കുന്നില്ലെന്നും ഇരുവരും തമ്മിലുള്ള പിണക്കം ഇതില്‍ നിന്ന് വ്യക്തമാണെന്നും ഒരാള്‍ കുറിച്ചു. ഇരുവരും രണ്ട് വ്യത്യസ്ത സീറ്റുകളിലാണ് ഇരിക്കുന്നത്. അതില്‍ നിന്നു തന്നെ ഇരുവരും തമ്മില്‍ പിണക്കമാണെന്ന് മനസിലാക്കാം എന്നായിരുന്നു മറ്റൊരു കമന്റ്. ഇരുവരുടേയും മുഖത്ത് ചിരി പോലും ഇല്ല. ഉടക്കാണെന്നതിന്റെ വ്യക്തമായ തെളിവാണിത്. ഇരുവരും തമ്മില്‍ ഒരു പിണക്കവുമില്ലെന്ന് കാണിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത് ഇങ്ങനെ പോകുന്നു കമന്റുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

SCROLL FOR NEXT