ഫോട്ടോ: ട്വിറ്റർ 
Sports

അവര്‍ക്ക് ആരും സ്‌നേഹം നല്‍കുന്നില്ല, അവരോട് ക്ഷമിക്കൂ; മകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ കോഹ്‌ലിയോട് രാഹുല്‍ ഗാന്ധി

കോ​ഹ്‌​ലി​യു​ടെ ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ള്ള മ​ക​ൾ​ക്കെ​തി​രെ ബ​ലാ​ത്സം​ഗ ഭീ​ഷ​ണി ഉ​യ​ർ​ന്ന​ സംഭവത്തിൽ താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂ​ഡ​ൽ​ഹി: വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ള്ള മ​ക​ൾ​ക്കെ​തി​രെ ബ​ലാ​ത്സം​ഗ ഭീ​ഷ​ണി ഉ​യ​ർ​ന്ന​ സംഭവത്തിൽ താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. നേരത്തെ മുഹമ്മദ് ഷമിക്ക് നേരെ അധിക്ഷേപങ്ങൾ നിറഞ്ഞപ്പോഴും പിന്തുണയുമായി രാഹുൽ ​ഗാന്ധി എത്തിയിരുന്നു.

"പ്രി​യ​പ്പെ​ട്ട വി​രാ​ട്, അ​വ​രെ​ല്ലാം വി​ദ്വേ​ഷം നി​റ​ഞ്ഞ​വ​രാ​ണ്. കാ​ര​ണം അ​വ​ർ​ക്ക് ആ​രും സ്നേ​ഹം ന​ൽ​കു​ന്നി​ല്ല. അ​വ​രോ​ട് ക്ഷ​മി​ക്കൂ..​ടീ​മി​നെ സം​ര​ക്ഷി​ക്കൂ', ട്വിറ്ററിൽ രാഹുൽ ​ഗാന്ധി കുറിച്ചു. പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ തോറ്റതിന് പി​ന്നാ​ലെ പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​ക്ക് എ​തി​രെ താരത്തിന്റെ മതത്തെ ചൂണ്ടി ക​ടു​ത്ത വി​ദ്വേ​ഷ പ്ര​ചാ​ര​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇതിനെതിരെ കോ​ഹ്‌​ലി അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ ഷമിക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തി. 

ഡല്‍ഹി വനിതാ കമ്മിഷന്റെ ഇടപെടല്‍

ഇതോടെയാണ് കോ​ഹ്‌​ലി​ക്കും കു​ടും​ബ​ത്തി​നും നേ​രെ അധിക്ഷേപങ്ങൾ നിറഞ്ഞത്. കു​ഞ്ഞി​ന് നേരെയുള്ള സൈ​ബ​ർ ആ​ക്ര​മ​ണം ല​ജ്ജാ​ക​ര​മാ​ണെ​ന്ന് ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പ​ഴ്സ​ൺ പ​റ​ഞ്ഞു. ബ​ലാ​ത്സം​ഗ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഹ്‌​ലി​യു​ടെ മ​ക​ൾ​ക്ക് നേ​രെ ഭീ​ഷ​ണി ഉ​യ​ർ​ത്തി പോ​സ്റ്റ് ചെ​യ്ത അ​ക്കൗ​ണ്ടും ട്വീ​റ്റും ഡി​ലീ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും ഇ​തി​ൻറെ സ്ക്രീ​ൻ​ഷോ​ട്ട് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

യുഎസിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതി; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ; 19-കാരൻ അറസ്റ്റിൽ

'സിക്സ്... സഞ്ജു'! റെക്കോർ‍ഡിൽ രോഹിതിനും കോഹ്‍ലിക്കും ഒപ്പം

റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം

ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ