രോഹിത് ശര്‍മ, ആര്‍ അശ്വിന്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

'കരിയറില്‍ എനിക്ക് നേരെ ഒരു മോശം പന്ത് പോലും എറിഞ്ഞിട്ടില്ല'; അശ്വിനെ പ്രശംസയില്‍ മൂടി ഗപ്റ്റില്‍ 

കരിയറില്‍ ഒരിക്കല്‍ പോലും ആര്‍ അശ്വിന്‍ തനിക്ക് എതിരെ മോശം ഡെലിവറി എറിഞ്ഞിട്ടില്ലെന്ന് ഗപ്റ്റില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പുകഴ്ത്തി ന്യൂസിലാന്‍ഡ് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍. കരിയറില്‍ ഒരിക്കല്‍ പോലും ആര്‍ അശ്വിന്‍ തനിക്ക് എതിരെ മോശം ഡെലിവറി എറിഞ്ഞിട്ടില്ലെന്ന് ഗപ്റ്റില്‍ പറയുന്നു. 

ലൈനിലും ലെങ്ത്തിലും അതിശയിപ്പിക്കുന്ന നിയന്ത്രണമുണ്ട് അശ്വിന്. മോശം ഡെലിവറികള്‍ അങ്ങനെ അശ്വിനില്‍ നിന്ന് വരില്ല. അശ്വിന്റെ പേസ് ചെയ്യുന്ന വിധം നേരിടുക പ്രയാസമാണ്, ഇന്ത്യക്കെതിരായ ആദ്യ ടി20ക്ക് ശേഷം മാര്‍ട്ടിന്‍ ഗപ്റ്റില്‍ പറഞ്ഞു. 

നാല് കളിയില്‍ നിന്ന് അശ്വിന്‍ 8 വിക്കറ്റ് വീഴ്ത്തി

ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടി20യില്‍ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഈ വര്‍ഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തിയതിന് ശേഷം നാല് കളിയില്‍ നിന്ന് അശ്വിന്‍ 8 വിക്കറ്റ് വീഴ്ത്തി. ഇക്കണോമി 5.375. ഈ നാല് കളിയിലും തന്റെ നാല് ഓവര്‍ ക്വാട്ട അശ്വിന്‍ പൂര്‍ത്തിയാക്കിയിരുന്നു. 

2017ന് ശേഷം 2021ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കാണ് അശ്വിന്‍ മടങ്ങി എത്തിയത്. പിന്നാലെ ന്യൂസിലാന്‍ഡിന് എതിരായ ടീമിലും അശ്വിന്‍ ഇടം പിടിച്ചു. ട്വന്റി20 ക്രിക്കറ്റില്‍ അശ്വിന്റെ കാരം ബോളുകള്‍ എറെ പ്രശംസ നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

SCROLL FOR NEXT