ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍, എന്നിട്ടും വെങ്കടേഷ് അയ്യറെ പന്തെറിയിച്ചില്ല; ക്യാപ്റ്റന്‍സിയിലെ പിഴവെന്ന് മുന്‍ താരം 

വെങ്കടേഷ് അയ്യറെ ബൗളറായി ഉപയോഗിക്കാം എന്ന സാധ്യത ഉണ്ടായിരുന്നിട്ടും രോഹിത് അതിന് മുതിരാതിരുന്നതിലേക്കാണ് ചോദ്യം ഉയരുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജയ്പൂര്‍: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടി മികവ് കാണിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റമായിരുന്നു വെങ്കടേഷ് അയ്യര്‍ക്ക്. എന്നാല്‍ വെങ്കടേഷ് അയ്യറെ ബൗളറായി ഉപയോഗിക്കാം എന്ന സാധ്യത ഉണ്ടായിരുന്നിട്ടും രോഹിത് അതിന് മുതിരാതിരുന്നതിലേക്കാണ് ചോദ്യം ഉയരുന്നത്. 

ചഹല്‍ ഉള്‍പ്പെടെ മൂന്ന് സ്പിന്നര്‍മാരേയും രണ്ട് ഫാസ്റ്റ് ബൗളര്‍മാരേയും ഉള്‍പ്പെടുത്തിയാവും ഇന്ത്യ ഇറങ്ങുക എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇവിടെ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായി വെങ്കടേഷ് അയ്യരെ എന്തുകൊണ്ട് പരിഗണിച്ചില്ല എന്നാണ് ചോദ്യം ഉയരുന്നത്.

തന്റെ സ്‌പെഷ്യലൈസ്ഡ് ബൗളര്‍മാരുടെ കൈകളിലേക്ക് മാത്രമാണ് രോഹിത് ആദ്യ ഏകദിനത്തില്‍ പന്ത് നല്‍കിയത്. മത്സരത്തിന് ശേഷം ഇതിനെ കുറിച്ച് സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു. ഇനി വരുന്ന മത്സരങ്ങളില്‍ വെങ്കടേഷ് അയ്യര്‍ ബൗള്‍ ചെയ്യുന്നത് കാണാം. ഇന്ന് രാത്രി അഞ്ച് ബൗളര്‍മാരും അവരുടെ റോള്‍ ഭംഗിയായി. അതിനാലാണ് വെങ്കടേഷ് ബൗള്‍ ചെയ്യാതിരുന്നത്, സൂര്യകുമാര്‍ യാദവ് പറഞ്ഞു. 

ഇന്ത്യന്‍ ടീമിന് ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറെ വേണം

വെങ്കടേഷ് അയ്യറെ ബൗള്‍ ചെയ്യിപ്പിക്കാതിരുന്നത് രോഹിത്തിന്റെ ഭാഗത്ത് നിന്ന് ക്യാപ്റ്റന്‍സിയില്‍ അപൂര്‍വമായി മാത്രം ഉയരുന്ന പിഴവാണെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര പറഞ്ഞു. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറെ വേണം എന്നാണ് ഇന്ത്യന്‍ ടീം പറയുന്നത്. അതിനാലാണ് വെങ്കടേഷ് അയ്യറെ അവര്‍ ആറാം സ്ഥാനത്ത് ഇറക്കിയത്. എന്നിട്ട് വെങ്കടേഷിനെ കൊണ്ട് അവര്‍ ബൗള്‍ ചെയ്യിച്ചില്ല, ആകാശ് ചോപ്ര പറയുന്നു. 

ടോസ് നേടുകയും എതിരാളികള്‍ ബാറ്റിങ്ങില്‍ പ്രയാസപ്പെടുകയും ചെയ്തപ്പോള്‍ വെങ്കടേഷിന്റെ കൈകളിലേക്ക് പന്ത് നല്‍കാമായിരുന്നു. പ്രത്യേകിച്ച് ഫസ്റ്റ് ഹാഫില്‍. ദീപക് ചഹറിനും മുഹമ്മദ് സിറാജിനും നല്ല ദിവസമായിരുന്നില്ല. അതിനാല്‍ രണ്ട് ഓവര്‍ എങ്കിലും വെങ്കിടേഷിന് നല്‍കാമായിരുന്നു, ആകാശ് ചോപ്ര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com