2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് ഇന്ത്യ പോകുമോ? അനുരാഗ് താക്കൂറിന്റെ പ്രതികരണം

'സമയം വരുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് പരിശോധിക്കും. ആഭ്യന്തര മന്ത്രാലയം ആയിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: 2025 ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിയായി പാകിസ്ഥാനെ ഐസിസി പ്രഖ്യാപിച്ചതോടെ ഇന്ത്യ ടൂര്‍ണമെന്റില്‍ കളിക്കുമോ എന്ന ചോദ്യമാണ് ശക്തമായത്. ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തുകയാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. 

സമയം വരുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് പരിശോധിക്കും. ആഭ്യന്തര മന്ത്രാലയം ആയിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടി പല രാജ്യങ്ങളും പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയിരുന്നു. നേരത്തേയും പാകിസ്ഥാനില്‍ കളിക്കാന്‍ പല താരങ്ങളും തയ്യാറായിരുന്നില്ല. അവിടെ കളിക്കുമ്പോള്‍ പല താരങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അത് പരിഹരിക്കപ്പെടേണ്ട വിഷയമാണ്, അനുരാഗ് താക്കൂര്‍ പറഞ്ഞു. 

വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയുമാണ് ഇനി പാകിസ്ഥാനിലേക്ക് വരുന്നത് 
 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെ രാജ്യങ്ങള്‍ പാക് പര്യടനം നടത്തിയിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്വെ, സൗത്ത് ആഫ്രിക്ക, എന്നീ രാജ്യങ്ങള്‍ പാകിസ്ഥാനില്‍ കളിച്ചു. 

വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയുമാണ് ഇനി പാകിസ്ഥാനിലേക്ക് പരമ്പര കളിക്കാന്‍ എത്തുന്നത്. നേരത്തെ ന്യൂസിലാന്‍ഡ് ടീം പാകിസ്ഥാനില്‍ എത്തിയെങ്കിലും ആദ്യ ഏകദിനം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മാത്രം മുന്‍പ് അവര്‍ പിന്മാറി. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചുള്ള ന്യൂസിലാന്‍ഡിന്റെ പിന്മാറ്റം വലിയ വിവാദത്തിന് തിരികൊളുത്തി. ന്യൂസിലാന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തില്‍ നിന്ന് പിന്മാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com