ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഖത്തര്‍ ലോകകപ്പോ? 2018 ഇറ്റലിയെ വീണ്ടും വേട്ടയാടുമോ? പ്ലേഓഫിലെ കളികള്‍ ഇങ്ങനെ

മൂന്ന് ഗ്രൂപ്പില്‍ നിന്നും ഫൈനല്‍ ജയിച്ച് എത്തുന്ന മൂന്ന് ടീമുകളാണ് ഖത്തറിലേക്ക് പറക്കുക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

12 ടീമുകള്‍ പ്ലേഓഫ് കളിക്കുമ്പോള്‍ അതില്‍ നിന്ന് ഖത്തര്‍ ലോകകപ്പിലേക്ക് പ്രവേശിക്കുന്ന മൂന്ന് ടീമുകള്‍ ആരാവും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. യൂറോ ചാമ്പ്യന്മാര്‍ ഇല്ലാതെ ഖത്തര്‍ ലോകകപ്പില്‍ പന്തുരുളുമോ? ക്രിസ്റ്റിയാനോ ഇല്ലാത്ത ലോകകപ്പ് കാണേണ്ടി വരുമോ എന്നെല്ലാമുള്ള ആകാംക്ഷയിലാണ് ആരാധകര്‍..

പോര്‍ച്ചുഗല്‍, സ്വീഡന്‍, വെയില്‍സ്, ചെക്ക് റിപ്പബ്ലിക്, റഷ്യ, സ്‌കോട്ട്‌ലാന്‍ഡ്, ഓസ്ട്രിയ, നോര്‍ത്ത് മസെഡോണിയ, ഇറ്റലി, ഉക്രെയ്ന്‍, തുര്‍ക്കി, പോളണ്ട് എന്നീ ടീമികളാണ് പ്ലേഓഫ് കളിക്കുന്നത്. ഇവരെ നാല് ടീമുകള്‍ വീതമുള്ള മൂന്ന് ഗ്രൂപ്പുകളായി തിരിക്കും. 

സെമി ഫൈനലും ഫൈനലും കടക്കണം

ഓരോ ഗ്രൂപ്പിലും സെമി ഫൈനലും ഫൈനലുമുണ്ടാവും. മൂന്ന് ഗ്രൂപ്പില്‍ നിന്നും ഫൈനല്‍ ജയിച്ച് എത്തുന്ന മൂന്ന് ടീമുകളാണ് ഖത്തറിലേക്ക് പറക്കുക. പ്ലേഓഫില്‍ ടീമുകള്‍ ആരെയെല്ലാം നേരിടും എന്ന് നവംബര്‍ 26ന് അറിയാം. ഫിഫ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയ സൂറിച്ചിലാണ് പ്ലേഓഫ് ഡ്രോ. 

മാര്‍ച്ച് 24,25 തിയതികളിലായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. മാര്‍ച്ച് 28,29 തിയതികളില്‍ ഫൈനല്‍ മത്സരങ്ങളും നടക്കും. യൂറോപ്യന്‍ പ്ലേഓഫിനൊപ്പം ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേഓഫുകളും നടക്കും. കോണ്‍മെബോള്‍, എഎഫ്‌സി, ഒഎഫ്‌സി, കോണ്‍കാകഫ് എന്നിവയില്‍ നിന്ന് നാല് ടീമുകള്‍ പങ്കെടുക്കുന്നതാണ് ഇന്റര്‍ കോണ്‍ഫെഡറേഷന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com