ട്വന്റി20 റാങ്കിങ്; അഞ്ചാം സ്ഥാനത്ത് നിന്ന് രാഹുലിനെ താഴെ ഇറക്കി മുഹമ്മദ് റിസ്വാന്‍, ആദം സാംപയ്ക്കും വന്‍ നേട്ടം 

റാങ്കിങ്ങില്‍ മുന്നേറി പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപയും
ബാബര്‍ അസം, റിസ്വാന്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
ബാബര്‍ അസം, റിസ്വാന്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍

ദുബായ്: ഐസിസി റാങ്കിങ്ങില്‍ മുന്നേറി പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപയും. ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ റിസ്വാന്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. കെഎല്‍ രാഹുലിനെ പിന്നിലേക്ക് മാറ്റിയാണ് അഞ്ചാം സ്ഥാനം റിസ്വാന്‍ പിടിച്ചത്. 

ട്വന്റി20 ബാറ്റ്‌സ്മാന്മാരില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലും ഇന്ത്യന്‍ കളിക്കാരനില്ല. ആദ്യ പത്തിലുള്ളത് ആറാം റാങ്കിലുള്ള കെഎല്‍ രാഹുലും എട്ടാമതുള്ള വിരാട് കോഹ്‌ലിയും. ബൗളര്‍മാരിലും ഓള്‍റൗണ്ടര്‍മാരിലും ആദ്യ പത്തിലും ഇന്ത്യന്‍ താരമില്ല. 

ബൗളര്‍മാരില്‍ ആദം സാംപ മൂന്നാമത്‌

രണ്ട് സ്ഥാനം മുന്‍പോട്ട് കയറി ബൗളര്‍മാരില്‍ സാംപ മൂന്നാം സ്ഥാനത്ത് എത്തി. ട്വന്റി20 ലോകകപ്പിലെ റണ്‍വേട്ടയില്‍ മൂന്നാമത് എത്തിയിരുന്നു പാകിസ്ഥാന്‍ ഓപ്പണര്‍. സാംപയാവട്ടെ വീഴ്ത്തിയത് 13 വിക്കറ്റും. ഹെയ്‌സല്‍വുഡിനും മിച്ചല്‍ മാര്‍ഷിനും റാങ്കിങ്ങില്‍ നേട്ടമുണ്ട്. 

ന്യൂസിലാന്‍ഡിന് വേണ്ടി സെമിയില്‍ മികവ് കാണിച്ച ഡെവോണ്‍ കോണ്‍വേ നാലാം സ്ഥാനത്തേക്ക് കയറി. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം തന്നെയാണ് ബാറ്റ്‌സ്മാന്മാരില്‍ ഒന്നാമത്. 839 പോയിന്റാണ് ബാബറിനുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com