മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ/വീഡിയോ ദൃശ്യം 
Sports

'ക്യാപ്റ്റനായിരിക്കാന്‍ അര്‍ഹതയില്ല', മുഹമ്മദ് ഷമിയോട് ക്ഷുഭിതനായി ഹര്‍ദിക് പാണ്ഡ്യ; വിമര്‍ശനം ശക്തം

ടീം അംഗങ്ങളോട് ശാന്തത കൈവിട്ട് പെരുമാറുന്ന ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കെതിരെ ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടീം അംഗങ്ങളോട് ശാന്തത കൈവിട്ട് പെരുമാറുന്ന ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കെതിരെ ആരാധകര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ കളിയില്‍ ഫീല്‍ഡിങ്ങിന് ഇടയില്‍ മുഹമ്മദ് ഷമിയോടെ ഹര്‍ദിക് ക്ഷുഭിതനായതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. 

ഹൈദരാബാദ് ഇന്നിങ്‌സിന്റെ 13ാം ഓവറിലാണ് സംഭവം. തന്റെ രണ്ടാം സ്‌പെല്ലിനായി ഹര്‍ദിക് മടങ്ങി എത്തി. എന്നാല്‍ തുടരെ രണ്ട് വട്ടം ഹര്‍ദിക്കിന്റെ ഡെലിവറിയില്‍ വില്യംസണ്‍ സിക്‌സ് അടിച്ചു. അതേ ഓവറിലെ അവസാന പന്തില്‍ വില്യംസണ്‍-ത്രിപദി കൂട്ടുകെട്ട് തകര്‍ക്കാന്‍ ഗുജറാത്തിന് അവസരം ലഭിച്ചിരുന്നു. 

13ാം ഓവറിലെ അവസാന പന്തില്‍ ബാറ്റര്‍ അപ്പര്‍ കട്ടിന് ശ്രമിക്കുകയും പന്ത് ഡീപ്പ് തേര്‍ഡ് മാനിലേക്ക് എത്തുകയും ചെയ്തു. മുഹമ്മദ് ഷമി ആയിരുന്നു ഇവിടെ ഫീല്‍ഡര്‍. മുന്‍പോട്ടേക്ക് ഓടിയിരുന്നു എങ്കില്‍ ഷമിക്ക് ക്യാച്ച് എടുക്കാന്‍ സാധിച്ചാനെ. എന്നാല്‍ നിന്നിടത്ത് തന്നെ നില്‍ക്കുകയും ബൗണ്‍സ് ചെയ്ത് വരുന്ന പന്ത് പിടിക്കാനായി രണ്ട് സ്റ്റെപ്പ് പിന്നിലേക്ക് ഇറങ്ങുകയുമാണ് ഷമി ചെയ്തത്. 

ഇത് ഹര്‍ദിക്കിനെ പ്രകോപിപ്പിച്ചു. ഷമിക്ക് നേരെ ഹര്‍ദിക്ക് ക്ഷുഭിതനാവുകയും ചെയ്തു. നേരത്തെ, പഞ്ചാബ് കിങ്‌സിന് എതിരായ മത്സരത്തിലും ഹര്‍ദിക്കിന്റെ പെരുമാറ്റം വിമര്‍ശിക്കപ്പെട്ടിരുന്നു. റണ്‍ഔട്ട് ആയതിനെ തുടര്‍ന്ന് ഡേവിഡ് മില്ലറോടാണ് ഹര്‍ദിക് അവിടെ ക്ഷുഭിതനായത്. എന്നാല്‍ അവിടെ സിംഗിളിനായി ആദ്യ ഓടി തുടങ്ങിയത് ഹര്‍ദിക് ആയിരുന്നു എന്ന് ചൂണ്ടി ഗുജറാത്ത് ക്യാപ്റ്റനെതിരെ വിമര്‍ശനം ശക്തമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി