വിജയ ​ഗോൾ നേടിയ മോര്‍ഗന്‍ ഗിബ്‌സ്/ പിടിഐ 
Sports

ദേ...പിന്നെയും തോറ്റു മാഞ്ചസ്റ്റര്‍ യുനൈറ്റഡ്! വീഴ്ത്തിയത് നോട്ടിങ്ഹാം ഫോറസ്റ്റ്

മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍. ആദ്യം വല ചലിപ്പിച്ചത് നോട്ടിങ്ഹാം ഫോറസ്റ്റ്. 64ാം മിനിറ്റില്‍ നിക്കോളാസ് ഡൊമിനിഗസാണ് ലീഡ് സമ്മാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പിന്നെയും തോറ്റു. സീസണിലെ ഒന്‍പതാം തോല്‍വിയിലേക്കാണ് അവര്‍ വീണത്. ഇത്തവണ 15ാം സ്ഥാനത്തുള്ള നോട്ടിങ്ഹാം ഫോറസ്റ്റാണ് സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റിഡിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍വി. 

മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍. ആദ്യം വല ചലിപ്പിച്ചത് നോട്ടിങ്ഹാം ഫോറസ്റ്റ്. 64ാം മിനിറ്റില്‍ നിക്കോളാസ് ഡൊമിനിഗസാണ് ലീഡ് സമ്മാനിച്ചത്. 

എന്നാല്‍ 78ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് മാഞ്ചസ്റ്ററിനെ സമനിലയില്‍ എത്തിച്ചു. കളിയുടെ നിശ്ചിത സമയം തീരാന്‍ എട്ട് മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ 82ാം മിനിറ്റില്‍ മോര്‍ഗന്‍ ഗിബ്‌സ് വൈറ്റാണ് നോട്ടിങ്ഹാമിനു അട്ടിമറി വിജയം സമ്മാനിച്ചത്. 

20 മത്സരങ്ങളില്‍ നിന്നു 31 പോയിന്റുകളാണ് മാഞ്ചസ്റ്ററിനുള്ളത്. അവര്‍ ഏഴാം സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT