ക്രിസ്റ്റ്യാനോ റൊണാള്‍ഡോ/ഫയല്‍ ചിത്രം 
Sports

എതിരാളികളില്ലാതെ ക്രിസ്റ്റിയാനോ; ഫുട്‌ബോള്‍ ചരിത്രത്തിലെ ഗോള്‍ വേട്ടയില്‍ ഒന്നാമത്‌

നാപ്പോളിയെ തോല്‍പ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഉയര്‍ത്തിയ കളിയിലാണ് ക്രിസ്റ്റിയാനോ ചരിത്രമെഴുതിയത്

Author : സമകാലിക മലയാളം ഡെസ്ക്

ടൂറിന്‍: ഫുട്‌ബോള്‍ ചരിത്രത്തിലെ ഗോള്‍ വേട്ടയില്‍ ഒന്നാമതെത്തി യുവന്റ്‌സ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നാപ്പോളിയെ തോല്‍പ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഉയര്‍ത്തിയ കളിയിലാണ് ക്രിസ്റ്റിയാനോ ചരിത്രമെഴുതിയത്.

759 കരിയര്‍ ഗോള്‍ എന്ന ജോസഫ് ബൈകനിന്റെ റെക്കോര്‍ഡ് ആണ് ക്രിസ്റ്റിയാനോ മറികടന്നത്. 760 കരിയര്‍ ഗോളുകളാണ് ഇപ്പോള്‍ ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്. നാപ്പോളിക്കെതിരെ 64ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കിയായിരുന്നു ക്രിസ്റ്റിയാനോയുടെ ആഘോഷം.

നിലവില്‍ മെസി മാത്രമാണ് ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡ് മറികടക്കാന്‍ പാകത്തില്‍ ഫുട്‌ബോള്‍ ലോകത്തിന് മുന്‍പിലുള്ളത്. അര്‍ജന്റീനിയന്‍ സൂപ്പര്‍ സ്റ്റാറിന്റെ പേരില്‍ ഇതുവരെയുള്ളത് 715 കരിയര്‍ ഗോളുകളാണ്. എന്നാല്‍ ക്രിസ്റ്റിയാനോയേക്കാള്‍ 150 മത്സരം കുറവാണ് മെസി കളിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍