കോഹ്ലിയും രോഹിതും എക്സ്
Sports

ഏകദിന പോരാട്ടം; രോഹിതും കോഹ്‌ലിയും ശ്രീലങ്കയില്‍

ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി എന്നിവര്‍ ശ്രീലങ്കയിലെത്തി. ഏകദിന ടീമില്‍ അംഗങ്ങളായ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ സ്വന്തം നിലയ്ക്ക് ഇന്നലെ തന്നെ ലങ്കന്‍ മണ്ണില്‍ എത്തിയിരുന്നു.

ഏകദിന പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയതാണ്. ഓഗസ്റ്റ് 2, 4, 7 തീയതികളിലാണ് ഏകദിന പോരാട്ടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്നാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിനു സ്വന്തമാക്കി കഴിഞ്ഞു. ഇന്നത്തെ മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരുകയാണ് ടീം ലക്ഷ്യമിടുന്നത്.

ടി20 ലോകകപ്പിനു പിന്നാലെ ഫോര്‍മാറ്റില്‍ നിന്നു രോഹിതും കോഹ്‌ലിയും വിരമിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോഹ്‌ലി ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുതിയ പരിശീലകന്‍ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടതോടെയാണ് കോഹ്‌ലി ഏകദിന ടീമില്‍ തിരിച്ചെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തൃശൂരില്‍ വോട്ടിനായി കിറ്റുകള്‍ നല്‍കി'; ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം

കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാനില്ല, ഉള്‍ക്കാട്ടില്‍ കുടുങ്ങി?; തിരച്ചില്‍

വോട്ടിങ് യന്ത്രത്തില്‍ 'പിവി അഞ്ജലി' തന്നെ; പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ അപേക്ഷ തള്ളി

'തളരുമ്പോഴും തനിച്ചാകുമ്പോഴും താങ്ങാകുന്ന സ്‌നേഹം'; അമ്മയെക്കുറിച്ച് വികാരഭരിതയായി അനുപമ

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് vs ആര്‍ഡി; കൂടുതല്‍ നേട്ടം ഏതിന്?, വിശദാംശം

SCROLL FOR NEXT