വീഡിയോ ദൃശ്യം 
Sports

വേഡിന് മങ്കാദിങ് മുന്നറിയിപ്പ് നല്‍കി 'ഓഫ് സ്പിന്നര്‍' പൊള്ളാര്‍ഡ്; നെറ്റിച്ചുളിച്ച് ആരാധകര്‍

ഓസീസ് താരം മാത്യു വേഡിന് പൊള്ളാര്‍ഡ് മാങ്കാദിങ് മുന്നറിയിപ്പ് നല്‍കിയതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബാര്‍ബഡോസ്: മൂന്നാം ഏകദിനത്തില്‍ വിന്‍സിനെ തകര്‍ത്ത് പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. 45 ഓവറില്‍ 152ന് വിന്‍ഡിസ് ഓള്‍ഔട്ട് ആയപ്പോള്‍ 30 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. ഇവിടെ ഓസീസ് താരം മാത്യു വേഡിന് പൊള്ളാര്‍ഡ് മാങ്കാദിങ് മുന്നറിയിപ്പ് നല്‍കിയതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. മീഡിയം പേസറായ പൊള്ളാര്‍ഡ് ഇവിടെ ഓഫ് സ്പിന്നറുമായി. 

വേഡിനെ മങ്കാദിങ് ചെയ്യാന്‍ അവസരം തെളിഞ്ഞെങ്കിലും പൊള്ളാര്‍ഡ് അതിന് തയ്യാറായില്ല. എന്നാല്‍ വേഡിന്റെ ഭാഗത്ത് അവിടെ പിഴവ് വന്നിട്ടില്ലെന്ന അഭിപ്രായമാണ് ഉയരുന്നത്. ആദ്യ കാഴ്ചയില്‍ ബൗളറുടെ ഡെലിവറി വരുന്നതിന് മുന്‍പ് തന്നെ വേഡ് ക്രീസ് വിടുന്നതായി തോന്നും. 

എന്നാല്‍ ഡെലിവറി സമയത്തും വേഡ് ക്രീസിലുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡെലിവറിയുടെ സമയത്ത് അതിന് മുതിരാതെ ബാറ്റ്‌സ്മാന്‍ ക്രീസ് വിടുന്നതിനായി ബൗളര്‍ കാത്തിരിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു. 

ബാറ്റിങ്ങില്‍ 55 റണ്‍സ് നേടി പുറത്താവാതെ നിന്ന ലെവിസ് മാത്രമാണ് വിന്‍ഡിസിന് വേണ്ടി പൊരുതിയത്. ടി20 പരമ്പര 4-1ന് നഷ്ടമായതിന്റെ ക്ഷീണം ഏകദിന പരമ്പര ജയത്തോടെ തീര്‍ക്കാനും ഓസ്‌ട്രേലിയക്ക് സാധിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍