പെലെ, മറഡോണ/ ഫയല്‍ ചിത്രം 
Sports

'പ്രായം പ്രതിഭയ്ക്ക് തടസ്സമല്ല'; പെലെയും മറഡോണയും ഒരുമിച്ച് 'ഹെഡര്‍' കളിക്കുന്ന അപൂര്‍വ്വ വീഡിയോ

ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളാണ് പെലെയും മറഡോണയും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളാണ് പെലെയും മറഡോണയും. കഴിഞ്ഞ നൂറ്റാണ്ടിലെ താരമായി തെരഞ്ഞെടുത്ത പെലെയുടെ വിയോഗത്തില്‍ ഫുട്‌ബോള്‍ ലോകം നൊമ്പരപ്പെടുന്നതിനിടെ, ഇപ്പോള്‍ ഇരുവരും ഒരുമിച്ചുള്ള ഒരു പഴയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. 

ഇരുവരും ഒരുമിച്ച് ഒരു ടിവി പരിപാടിയില്‍ പങ്കെടുക്കുന്നതാണ് വീഡിയോ.പരസ്പരം സംസാരിക്കുന്നതിനിടെ, മറഡോണ എഴുന്നേറ്റ് ഹെഡറിന് പെലെയെ ക്ഷണിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ബ്രസീലിയന്‍ ഇതിഹാസവുമായി ഹെഡര്‍ കളിക്കാനുള്ള ആഗ്രഹം മറഡോണ പ്രകടിപ്പിച്ചപ്പോള്‍ സമയം പാഴാക്കാതെ പെലെ അതിന് തയ്യാറാവുകയായിരുന്നു. 

തുടര്‍ന്ന് പ്രായത്തിനപ്പുറമാണ് പ്രതിഭ എന്ന് വിളിച്ചോതി ഇരുവരും പന്ത് ഹെഡ് ചെയ്യുന്നത് കാണാം. 2005ലെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പാണ്  മനസില്‍ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച് മറഡോണ ഫുട്‌ബോള്‍ പ്രേമികളെ വിട്ടുപോയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം