Olympian KT Irfan  x
Sports

റേസ് വാക്കിൽ ഇന്ത്യയുടെ മിന്നും താരം; മലയാളി ഒളിംപ്യൻ കെടി ഇർഫാൻ വിരമിച്ചു

20 കിലോമീറ്റർ നടത്തത്തിൽ ദേശീയ റെക്കോർഡിനുടമ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഇന്ത്യയുടെ റേസ് വാക്കറും മലയാളി ഒളിംപ്യനുമായ കെടി ഇർഫാൻ അത്‍‌ലറ്റിക്സിൽ നിന്നു വിരമിച്ചു. 2012 ലെ ലണ്ടൻ, 2020ലെ ടോക്യോ ഒളിംപിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നടത്ത മത്സരത്തിൽ പങ്കെടുത്ത താരമാണ് ഇർഫാൻ. ഇന്ത്യ റേസ് വാക്കിൽ സംഭാവന ചെയ്ത മികച്ച താരങ്ങളിലൊരാളാണ് അത്‍ലറ്റിക്സിന്റെ പടിയിറങ്ങുന്നത്.

20 കിലോമീറ്റർ നടത്തത്തിൽ ദേശീയ റെക്കോർഡിനുടമയാണ് ഇർഫാൻ. മലപ്പുറം സ്വദേശിയാണ്.

ലണ്ടൻ ഒളിംപിക്സിൽ 20 കിലോമീറ്റർ നടത്തത്തിൽ ഇർഫാൻ മെഡലൊന്നും നേടിയില്ല. എന്നാൽ താരം ദേശീയ റെക്കോർഡ് സ്ഥാപിച്ചാണ് ഫിനിഷ് ചെയ്തത്. 1.20.21 സെക്കൻഡിലാണ് താരം പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചത്. പത്താം സ്ഥാനത്താണ് അന്ന് ഫിനിഷ് ചെയ്തത്.

2012ലെ ഫെഡറേഷൻ കപ്പ് അത്‍ലറ്റിക്സിൽ ഇർഫാൻ സ്വർണം സ്വന്തമാക്കിയിരുന്നു. അന്ന് 1.22.14 സെക്കൻഡിൽ ഫിനിഷ് ചെയ്ത് താരം മീറ്റ് റെക്കോർഡോടെയാണ് സുവർണ നേട്ടം. അതേ വർഷം തന്നെ റേസ് വാക്കിങ് ലോകകപ്പിലും അദ്ദേഹം മികച്ച പ്രകടനം നടത്തി. 1.22.09 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇർഫാൻ ഒളിംപിക്സ് യോ​ഗ്യത നേടിയത്.

Olympian KT Irfan represented India at the 2012 London Olympics and the 2020 Tokyo Olympics. At London, he delivered a sensational performance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT