പാര്‍ക്കില്‍ കിടന്നുറങ്ങുന്ന തോമസ് ചെക്കോണ്‍, നീന്തല്‍ സ്വര്‍ണ മെഡലുമായി താരം എക്സ്, എപി
Sports

അസഹനീയ ചൂടിലും ഒളിംപിക്‌ വില്ലേജില്‍ എസിയ്ക്ക് വിലക്ക്; സ്വര്‍ണ ജേതാവിന്‍റെ ഉറക്കം പാര്‍ക്കില്‍!

ഒളിംപിക്സ് വില്ലേജില്‍ ഒട്ടും സൗകര്യമില്ലെന്നും ഭക്ഷണം മഹാ മോശമെന്നും പരാതിപ്പെട്ട് നിരവധി അത്ലറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സ് വില്ലേജില്‍ താരങ്ങള്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ സംബന്ധിച്ച് വ്യാപക പ്രതിഷേധങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. ചൂട് കൂടുതലായ കാലാവസ്ഥയടക്കമുള്ളപ്പോള്‍ മതിയായ നിലയില്‍ സൗകര്യങ്ങള്‍ ഇല്ലെന്നു നിരവധി രാജ്യങ്ങളിലെ താരങ്ങളാണ് പരാതി ഉന്നയിച്ചത്.

വിഷയത്തില്‍, സ്വര്‍ണ മെഡല്‍ നേടിയ ഇറ്റാലിയന്‍ നീന്തല്‍ താരം തോമസ് ചെക്കോണിന്റെ പ്രതിഷേധമാണ് ഇപ്പോള്‍ ശ്രദ്ധേയമായത്. പുരുഷന്‍മാരുടെ ബാക്ക് സ്‌ട്രോക്കില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ചെക്കോണ്‍ 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു.

പിന്നാലെ 4-100 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ പരാജയപ്പെട്ട ശേഷം താരം കിടന്നുറങ്ങിയത് സമീപത്തുള്ള പാര്‍ക്കിലെ മൈതാനത്ത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ചെക്കോണ്‍ കിടന്നുറങ്ങുന്നതിന്റെ ചിത്രം സൗദി അറേബ്യന്‍ റോവിങ് താരം ഹസ്‌ലിന്‍ അലിരെസ ഇന്‍സ്റ്റയില്‍ പങ്കിട്ടതോടെയാണ് സംഭവം വൈറലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാരിസ് ഒളിംപിക്‌സ് സംഘാടകരുടെ തീരുമാന പ്രകാരം ഇത്തവണ ഗെയിംസ് വില്ലേജില്‍ കായിക താരങ്ങളുടെ മുറികളില്‍ എസി അനുവദിച്ചിരുന്നില്ല. കാര്‍ബണ്‍ ഫുട്പ്രിന്റ് തടയുന്നതിന്റെ ഭാഗമായി ചെലവ് ചുരുക്കലാണ് സംഘാടകര്‍ ഇതിനു കാരണമായി പറഞ്ഞത്.

എന്നാല്‍ പാരിസില്‍ ഉഷ്ണതരംഗം കാരണം ചൂട് മിക്കപ്പോഴും 40 ഡിഗ്രിക്ക് മുകളിലാണ്. ഒളിംപിക്‌സ് തുടങ്ങും മുന്‍പ് തന്നെ മിക്ക രാജ്യങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ എസി അനുവദിക്കില്ലെന്ന നിലപാടാണ് സംഘാടകര്‍ സ്വീകരിച്ചത്. ഫാന്‍, തറയുടെ അടിയിലെ ശീതീകരണ സംവിധാനം, ഇന്‍സുലേഷന്‍ എന്നിവയാണ് പകരമായി താരങ്ങള്‍ക്ക് അനുവദിച്ചത്.

ഗെയിംസ് വില്ലേജില്‍ എസി അനുവദിക്കണമെന്നു ആവശ്യപ്പെട്ട് ചെക്കോണ്‍ നേരത്തെ സംഘാടകരെ സമീപിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല. പിന്നാലെയാണ് താരം മത്സര ശേഷം പാര്‍ക്കില്‍ പോയി കിടന്നുറങ്ങിയത്. അസഹനീയമായ ചൂടാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് താരത്തെ നയിച്ചത്.

വില്ലേജില്‍ അത്‌ലറ്റുകള്‍ക്കു നല്‍കുന്ന ഭക്ഷണവും മഹാ മോശമാണെന്നു ചെക്കോണ്‍ വ്യക്തമാക്കിയിരുന്നു. ഇക്കാരണങ്ങളാല്‍ പല താരങ്ങളും വില്ലേജിനു പുറത്താണ് താമസിക്കുന്നതെന്നും ചെക്കോണ്‍ നേരത്തെ ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT