യാങ് ക്വിയാന്‍ / ട്വിറ്റർ ചിത്രം 
Sports

ഒളിംപിക്‌സ് : ആദ്യ സ്വര്‍ണം ചൈനയ്ക്ക് 

റഷ്യയുടെ അനസ്‌തേസ്യ വെള്ളിയും സ്വിറ്റ്‌സര്‍ലണ്ടിന്റെ ക്രിസ്റ്റന്‍ വെങ്കലവും നേടി

Author : സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ : ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. വനിതകളുടെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ ചൈനയുടെ യാങ് ക്വിയാന്‍ സ്വര്‍ണം നേടി. ഒളിംപിക് റെക്കോഡോടെയാണ് സ്വര്‍ണ നേട്ടം. 

റഷ്യയുടെ അനസ്‌തേസ്യ വെള്ളിയും സ്വിറ്റ്‌സര്‍ലണ്ടിന്റെ ക്രിസ്റ്റന്‍ വെങ്കലവും നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും ഫൈനല്‍ കാണാതെ പുറത്തായിരുന്നു.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ലോക ഒന്നാം നമ്പര്‍ താരം എളവേണില്‍ വാളറിവാന്‍, ലോക റെക്കോഡ് നേടിയ അപൂര്‍വി ചന്ദേല എന്നിവര്‍ ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ വാളറിവാന്‍ 16 സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.  അപൂര്‍വി  36-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

വെണ്ട തഴച്ചു വളരാന്‍ പശുവിന്‍ പാല്‍ പ്രയോഗം; വീട്ടുവളപ്പില്‍ കൃഷി ചെയ്യാം, എളുപ്പത്തില്‍

അഭിനയം അവസാനിപ്പിക്കാൻ രൺബീർ? നടനായുള്ള അവസാന ദശകം; ഇനി സംവിധാനം

സ്കൂൾ കുട്ടികളുമായുള്ള വിനോദയാത്രയ്ക്കിടെ ബസ് കത്തിനശിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മന്ത്രിമാർ അറിയാതെ ഒന്നും നടക്കില്ല; ബാർ വിവാദത്തിൽ അന്വേഷണം നടക്കട്ടെ: കെസി വേണുഗോപാൽ