ഫോട്ടോ: ട്വിറ്റർ 
Sports

ഒളിംപിക്‌സ് സമാപന ചടങ്ങുകള്‍ തടസപ്പെട്ടേക്കും; ടോക്യോയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്‌

ഒളിംപിക്‌സിന്റെ അവസാന ദിനമായ ഓഗസ്റ്റ് 8ന് ടോക്യോയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്‌സിന്റെ അവസാന ദിനമായ ഓഗസ്റ്റ് 8ന് ടോക്യോയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ടോക്യോയിലും പസഫിക് സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഭാഗങ്ങളിലുമാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. 

ഒളിംപിക്‌സിന്റെ ആദ്യ ദിവസങ്ങളിലും ടോക്യോയില്‍ ചുഴലി കാറ്റ് ഭീഷണി ഉണ്ടായിരുന്നു. മണിക്കൂറില്‍ 30 കിമീ വേഗതയിലാവും കാറ്റ് എന്നാണ് കാലാവസ്ഥാ പ്രവചനം. 

ജപ്പാന്‍ പ്രാദേശിക സമയം രാത്രി എട്ട് മണിക്കാണ് സമാപന ചടങ്ങുകള്‍ ആരംഭിക്കുന്നത്. വോളിബോള്‍, വാട്ടര്‍ പോളോ, ബോക്‌സിങ്, ഹാന്‍ഡ് ബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നീ മത്സരങ്ങളും അവസാന ദിവസം നിശ്ചയിച്ചിട്ടുണ്ട്. 

19 ദിവസമാണ് ടോക്യോ ഒളിംപിക്‌സ് നിറഞ്ഞു നിന്നത്. ടോക്യോ 2020ല്‍ നിന്ന് പാരിസ് 2024ലേക്കുള്ള കാത്തിരിപ്പും ഇവിടെ ആരംഭിക്കുന്നു. ഒളിംപിക് ഫഌഗ് ടോക്യോ ഗവര്‍ണര്‍ പാരിസ് മേയര്‍ക്ക് ടോക്യോയിലെ സമാപന ചടങ്ങില്‍ കൈമാറും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം