മുഹമ്മദ് അസ്ഹറുദ്ദീൻ എക്സ്
Sports

Kerala team|ഒമാന്‍ പര്യടനം: സച്ചിന്‍ ബേബിയില്ല, കേരള ടീമിനെ മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കും

ഈ മാസം 20 മുതല്‍ 26 വരെ അഞ്ച് ഏകദിന മത്സരങ്ങളാണ് കേരളം കളിക്കുക.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒമാന്‍ പര്യടനത്തില്‍ കേരള ടീമിനെ മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കും. ഈ മാസം 20 മുതല്‍ 26 വരെ അഞ്ച് ഏകദിന മത്സരങ്ങളാണ് കേരളം കളിക്കുക. സച്ചിന്‍ ബേബി ഐപിഎല്‍ മത്സര തിരക്കിലായതിനാലാണ് അസ്ഹറുദ്ദീനെ നായകനാക്കിയത്. രഞ്ജി ട്രോഫി ടീമിലെ മിക്ക അംഗങ്ങളും ടീമിലുണ്ട്.

രോഹന്‍ എസ് കുന്നമ്മല്‍, അഹമ്മദ് ഇമ്രാന്‍, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, പുതുതായി ഗോവിന്ദ് ഡി പൈ, അഭിഷേക് നായര്‍ എന്നിവരെയും ഉള്‍പ്പെടുത്തയിട്ടുണ്ട്. പിഎ അബ്ദുല്‍ ബാസിത്, അക്ഷയ് മനോഹര്‍, ഷറഫുദ്ദീന്‍, എം ഡി നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവരും ടീമിലുണ്ട്. എസ് ശ്രീഹരി, ബിജു നാരായണന്‍, മാനവ് കൃഷ്ണ എന്നിവരും ടീമിലുണ്ട്.

ഐസിസി റാങ്കിങ്ങിനുള്ള മത്സരത്തിനാണ് കേരളത്തിന് അവസരം ലഭിച്ചിരിക്കുന്നത്. ഒമാന്‍ ദേശീയ ടീമുമായി അഞ്ച് ഏകദിന മത്സരങ്ങളാണ് കേരളം കളിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT