ഫോട്ടോ: ട്വിറ്റർ 
Sports

'ഒരു രാത്രി കൂടി ഒരുമിച്ച്'; ആശുപത്രിയില്‍ പെലെയുടെ അരികില്‍ ഒത്തുചേര്‍ന്ന് കുടുംബം

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ചികിത്സയില്‍ കഴിയുന്ന ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ഒത്തുകൂടി കുടുംബം

Author : സമകാലിക മലയാളം ഡെസ്ക്

സാവോ പോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ചികിത്സയില്‍ കഴിയുന്ന ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ഒത്തുകൂടി കുടുംബം. ക്രിസ്മസ് പെലെയ്‌ക്കൊപ്പം ആശുപത്രി മുറിയില്‍ ചിലവഴിക്കുന്ന ചിത്രങ്ങളാണ് കുടുംബാംഗങ്ങള്‍ പുറത്തുവിട്ടത്. 

കാന്‍സര്‍ മൂര്‍ച്ഛിച്ചതോടെയാണ് പെലെയ്ക്ക് ആശുപത്രിയില്‍ തുടരേണ്ടി വരുന്നത്. അദ്ദേഹത്തിന്റെ ഹൃദയത്തിന്റേയും വൃക്കകളുടേയും പ്രവര്‍ത്തനവും സാധാരണ നിലയിലല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ക്രിസ്മസിനായി പെലെ വീട്ടിലേക്ക് എത്തും എന്നാണ് കുടുംബാംഗങ്ങള്‍ നേരത്തെ അറിയിച്ചിരുന്നത്. 

ആരോഗ്യനില മോശമായതോടെ ആശുപത്രിയില്‍ പെലെയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുകയാണ് കുടുംബം. പെലെയുടെ മകളും മകനും ഉള്‍പ്പെടെ എല്ലാവരും ആശുപത്രിയിലെത്തി. 

പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന ആശംസയാണ് ലോകം പെലെയ്ക്ക് നല്‍കുന്നത്. ഖത്തര്‍ ലോകകപ്പിന്റെ സമയം ബ്രസീല്‍ ടീം അംഗങ്ങളും പെലെയ്ക്ക് വേണ്ടി ഗ്രൗണ്ടില്‍ വെച്ച് ബാനര്‍ ഉയര്‍ത്തി എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

SCROLL FOR NEXT