വൈഭവ് സൂര്യവംശി എക്സ്
Sports

13 വയസ് മാത്രം; വൈഭവിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത് 1.10 കോടി രൂപയ്ക്ക്

ഐപിഎല്‍ ചരിത്രത്തില്‍ താരലേലത്തിനെത്തുന്ന പ്രായം കുറഞ്ഞ താരമാണ് ബിഹാറില്‍ നിന്നുള്ള വൈഭവ് സൂര്യവംശി

Author : സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: പതിമൂന്ന് വയസുകാരന്‍ വൈഭവ് സൂര്യവംശിയെ ഐപിഎല്‍ താരലേലത്തില്‍ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. വാശിയേറിയ ലേലം വിളിക്ക് ശേഷം 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ താരലേലത്തിനെത്തുന്ന പ്രായം കുറഞ്ഞ താരമാണ് ബിഹാറില്‍ നിന്നുള്ള വൈഭവ് സൂര്യവംശി.

ഹൈസ്‌കൂള്‍ ക്ലാസ് പിന്നിടും മുമ്പ് രാജ്യാന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മികച്ച പ്രകടനം തെളിയിച്ചിരുന്നു വൈഭവ്. വാങ്ങിയത് രാജസ്ഥാനാണെങ്കിലും വൈഭവിനെ ഐപിഎല്ലിലേയ്ക്ക് സ്വാഗതം ചെയ്ത് മിക്ക ടീമുകളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ഒക്ടോബറില്‍ നടന്ന ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് വേണ്ടിയാണ് വൈഭവ് സെഞ്ച്വറി നേടിയത്. ക്രിക്കറ്റിലെ എല്ലാ പ്രായവിഭാഗങ്ങളിലുമായി രാജ്യാന്തര സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന് സ്വന്തം. നിലവിലെ ബംഗ്ലാദേശ് സീനിയര്‍ ടീം ക്യാപ്റ്റന്‍ നജ്മുല്‍ ഷാന്റോയുടെ റെക്കോര്‍ഡാണ് വൈഭവ് മറികടന്നത്. 2013ല്‍ ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനെതിരെയാണ് ഷാന്റോയുടെ സെഞ്ച്വറി.

ഈ വര്‍ഷം ആദ്യം 12ാം വയസ്സില്‍ ബിഹാറിനായി രഞ്ജി ട്രോഫി അരങ്ങേറ്റം കുറിച്ചാണ് വൈഭവ് സൂര്യവംശി ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. ഇംഗ്ലണ്ടിനും ബംഗ്ലാദേശിനുമെതിരായ അണ്ടര്‍ 19 പരമ്പരകളിലും വൈഭവ് ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി