ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് പോരാട്ടത്തില്‍ 48 ടീമുകളിലായി 1248 താരങ്ങളാണ് കളിക്കുന്നത്. 20 വര്‍ഷം മുന്‍പ് ജര്‍മനിയില്‍ ലോകകപ്പ് അരങ്ങേറുമ്പോള്‍ 723 താരങ്ങളാണ് വിവിധ ടീമുകളിലായി കളിച്ചത്. അന്ന് ജര്‍മനിയില്‍ കളിച്ച 723 താരങ്ങളിലെ നാല് പേർ ഇതിഹാസങ്ങളായി 20 വര്‍ഷങ്ങള്‍ക്കിപ്പുറവും ടീമിലുണ്ട്. ഇത്തവണയും അവര്‍ കളിക്കാനുമിറങ്ങും.
അര്‍ജന്റീന നായകനും ഇതിഹാസവുമായ ലയണല്‍ മെസി, പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ക്രൊയേഷ്യന്‍ നായകനും ഇതിഹാസവുമായ ലൂക്ക മോഡ്രിച്, മെക്‌സിക്കോ ക്യാപ്റ്റനും ഇതിഹാവുമായ ഗ്വില്ലെര്‍മോ ഒച്ചോവ. നാല് പേരും കരിയറിലെ ആറാം ലോകകപ്പിനാണ് ഇറങ്ങുന്നത്.
2006, 2010, 2014, 2018, 2022 ലോകകപ്പുകൾ നാല് പേരും കളിച്ചു. ഇത്തവണ ഇറങ്ങുന്നതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിക്കുന്ന താരങ്ങളെന്ന റെക്കോര്‍ഡും ഈ നാല് പേരും പങ്കിടും.
നാല് പേരില്‍ മെസിക്കു മാത്രമാണ് 2006നു ശേഷം ലോക കിരീടം ആഘോഷിക്കാന്‍ അവസരം കിട്ടിയത്. ലൂക്ക മോഡ്രിച് 2018ല്‍ ഫൈനല്‍ വരെ ടീമിനെ എത്തിക്കുന്നതില്‍ നിര്‍ണായകമായി. ഫൈനലില്‍ ഫ്രാന്‍സിനോടു തോല്‍വി വഴങ്ങി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates