Sanju Samson x
Sports

പുറത്താകാതെ 56 പന്തില്‍ 73, ഒറ്റയ്ക്ക് പൊരുതി സഞ്ജു; ആന്ധ്രയോട് തോറ്റ് കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ കേരളത്തിനു മൂന്നാം തോല്‍വി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ ആന്ധ്രയോട് തോല്‍വി വഴങ്ങി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. ആന്ധ്ര വെറം 12 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 123 റണ്‍സ് അടിച്ചാണ് വിജയം തൊട്ടത്. 7 വിക്കറ്റ് വിജയമാണ് ആന്ധ്ര സ്വന്തമാക്കിയത്. ആറ് മത്സരങ്ങളില്‍ കേരളത്തിന്റെ മൂന്നാം തോല്‍വിയാണിത്.

മുംബൈയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ കേരളത്തിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മാത്രമാണ് തിളങ്ങിയത്. മറ്റൊരാളും സഞ്ജുവിനു പിന്തുണ നല്‍കിയില്ല. 56 പന്തില്‍ 3 സിക്‌സും 8 ഫോറും സഹിതം 73 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു.

എട്ടാം സ്ഥാനത്തിറങ്ങിയ എംഡി നിധീഷാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 13 റണ്‍സെടുത്തു. മറ്റെല്ലാവരും ക്രീസില്‍ എത്തി അതിവേഗം കൂടാരം കയറി.

ജയത്തിലേക്ക് ബാറ്റെടുത്ത ആന്ധ്രയ്ക്കായി ഓപ്പണര്‍ ശ്രീകര്‍ ഭരത് 6 ഫോറും 3 സിക്‌സും സഹിതം 28 പന്തില്‍ 53 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കി. അശ്വിന്‍ ഹെബ്ബര്‍ (27), അവിനാഷ് (20) എന്നിവരും തിളങ്ങി.

Sanju Samson: Kerala lost to Andhra in the Syed Mushtaq Ali Trophy T20 clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ജയം

രണ്ട് വയസുകാരിയെ കൊലപ്പെടുത്തി, മൃതദേഹം ചാക്കില്‍ കെട്ടി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു; അമ്മയും ആണ്‍ സുഹൃത്തും പിടിയില്‍

'മതബോധം കൈവരിക്കാത്ത ഒരു കുട്ടിയുടെ പെട്ടെന്നുള്ള അഭിപ്രായം'; മകളുടെ പരാമര്‍ശം തിരുത്തി മുനവ്വറലി ശിഹാബ് തങ്ങള്‍

'കേരള സര്‍ക്കാര്‍ വട്ടപ്പൂജ്യം'; തൃശൂരില്‍ ബിജെപി പ്രചാരണത്തിന് ഖുശ്ബുവും

ശബരിമല കേസുകളില്‍ നടപടിയെന്ത്? മൂന്നു മാസമായി മറുപടിയില്ല; സ്പീക്കര്‍ക്ക് കോണ്‍ഗ്രസിന്റെ കത്ത്

SCROLL FOR NEXT