Shai Hope x
Sports

ലോകത്തിലെ രണ്ടാം താരം! ഷായ് ഹോപിന് 'സെഞ്ച്വറി' റെക്കോർഡ്

45 പന്തില്‍ 9 സിക്‌സും 6 ഫോറും സഹിതം 102 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

റാഞ്ചി: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ റെക്കോര്‍ഡ് റണ്‍ ചേസ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഷായ് ഹോപിന് ചരിത്ര നേട്ടം. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന പോരാട്ടത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി വെസ്റ്റ് ഇന്‍ഡീസിനെ ആശ്വാസ വിജയത്തിലേക്ക് നയിച്ച ഉജ്ജ്വല ഇന്നിങ്‌സിനു പിന്നാലെയാണ് റാഞ്ചിയിലെ ഹോപിന്റെ ടി20 ശതകം.

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുന്ന ലോകത്തിലെ രണ്ടാമത്തെ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് മത്സരത്തില്‍ വിന്‍ഡീസ് നായകന്‍ സ്വന്തമാക്കിയത്. മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ മാത്രമാണ് നേരത്തെ ഇന്ത്യക്കെതിരെ ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ താരം.

ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ 45 പന്തില്‍ 9 സിക്‌സും 6 ഫോറും സഹിതം 102 റണ്‍സെടുത്ത് പുറത്താകാതെ നിന്നു ഐതിഹാസിക വിജയമാണ് ഹോപ് വിന്‍ഡീസിനു സമ്മാനിച്ചത്. താരത്തിന്റെ രണ്ടാം ടി20 സെഞ്ച്വറി കൂടിയാണിത്. ഏകദിനത്തില്‍ 21 സെഞ്ച്വറികളും ടെസ്റ്റില്‍ 5 സെഞ്ച്വറിയും ടി20യില്‍ 2 സെഞ്ച്വറികളുമാണ് ഹോപ് നേടിയിട്ടുള്ളത്. ഇന്ത്യക്കെതിരെ ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും ഏകദിനത്തില്‍ 5 സെഞ്ച്വറികളും ടി20യില്‍ ഒരു സെഞ്ച്വറിയുമാണ് ഹോപ് അടിച്ചെടുത്തത്.

ഇന്ത്യക്കെതിരെ ടി20യില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വിന്‍ഡീസ് താരം കൂടിയാണ് ഹോപ്. നേരത്തെ എവിന്‍ ലൂയീസാണ് ഇന്ത്യക്കെതിരെ കുട്ടിക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ മറ്റൊരു വിന്‍ഡീസ് താരം. എവിന്‍ ലൂയീസ് ഇന്ത്യക്കെതിരെ ടി20യില്‍ 2 ശതകങ്ങള്‍ നേടിയിട്ടുണ്ട്.

West Indies captain Shai Hope created history on Friday by becoming only the second player in the world to score centuries in all three formats of international cricket against India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

പ്രതിരോധശേഷി മെച്ചപ്പെടാൻ, ഡയറ്റിൽ ചേർക്കാം ഈ 5 പഴങ്ങൾ

'ഇതൊക്കെ എന്ത്'...! 42ാം വയസിലും 'മിസ്റ്റർ 360' കത്തും ഫോമിൽ, '37 പന്തിൽ 100' (വിഡിയോ)