ഫോട്ടോ: ട്വിറ്റർ 
Sports

'നിങ്ങള്‍ക്ക് മാത്രമേ ഇത് കഴിയൂ'; മാക്‌സ്‌വെല്ലിനെ പുകഴ്ത്തി കോഹ്‌ലി 

21 ഫോറും 10 സിക്‌സുകളുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

സ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം.  വന്‍തകര്‍ച്ചയില്‍ നിന്ന് ഓസീസിനെ ഡബിള്‍ സെഞ്ച്വറി കരുത്തില്‍ ജയത്തിലേക്കെത്തിച്ചു താരം. ഒരുകാലിന് പരിക്കേറ്റിട്ടും ടീമിന്റെ ജയത്തിനായി മാക്‌സ്‌വെല്‍ നടത്തിയ വണ്‍ മാന്‍ ഷോ അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. വാംഖെഡയിലെ കാണിക്കള്‍ ഒന്നായി താരത്തിന്റെ ഇന്നിങ്‌സിന് കൈയ്യടിച്ചു. തകര്‍പ്പന്‍ ഇന്നിങ്‌സോടെ നിരവധി റെക്കോര്‍ഡുകളും സ്വന്തം അക്കൗണ്ടിലാക്കിയാണ് മാക്‌സ്‌വെല്‍ കളംവിട്ടത്. 21 ഫോറും 10 സിക്‌സുകളുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 

മാക്‌സ്‌വെല്ലിന് കൈയ്യടിച്ച് ഇന്ത്യന്‍ താരം വിരാട് കോഹ്ലിയും രംഗത്തുവന്നു. 'നിങ്ങള്‍ക്ക് മാത്രം കഴിയുന്നതെന്നായിരുന്നു' കോഹ് ലിയുടെ പ്രശംസ. മാകസ്‌വെല്ലും കോഹ് ലിയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴസ് ബാംഗ്ലൂരും സഹതാരങ്ങളാണ്. മാക്‌സ്‌വെല്ലിനെ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് കോഹ് ലി  പ്രശംസിച്ചത്. 'നിങ്ങള്‍ക്ക് മാത്രമേ ഇത് സാധിക്കൂ, ഫ്രീക്ക്,' കോഹ്‌ലി  ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. 

താന്‍ ജീവിതത്തില്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിങ്‌സാണ് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഡബിള്‍ സെഞ്ച്വറി പ്രകടനമെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പ്രശംസ. കടുത്ത സമ്മര്‍ദ്ദഘട്ടത്തിലും മാക്‌സ്‌വെല്ലിന് മാക്‌സിമം പ്രകടനം പുറത്തെടുക്കാനായെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT