പൃഥ്വി ഷാ എക്സ്
Sports

അമിത ഭാരം, അച്ചടക്കം ഇല്ല, പരിശീലിക്കാനും മടി! പൃഥ്വി ഷായെ മുംബൈ ടീം പുറത്താക്കി

ത്രിപുരയ്‌ക്കെതിരായ രഞ്ജി പോരാട്ടത്തിനുള്ള ടീമിലേക്ക് താരത്തെ പരിഗണിക്കില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള കഠിന ശ്രമം തുടരുന്നതിനിടെ പൃഥ്വി ഷായ്ക്ക് വീണ്ടും കനത്ത തിരിച്ചടി. താരത്തെ രഞ്ജി ട്രോഫി പോരാട്ടത്തിനുള്ള മുംബൈ ടീമില്‍ നിന്നു ഒഴിവാക്കി. രഞ്ജിയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് സീസണില്‍ മികച്ച മുന്നേറ്റമാണ് നിലവിലെ ചാംപ്യന്‍മാര്‍ നടത്തുന്നത്. ത്രിപുരയാണ് മൂന്നാം പോരാട്ടത്തിലെ എതിരാളികള്‍. ഈ മത്സരത്തില്‍ പൃഥ്വി ടീമില്‍ കളിക്കില്ല.

അമിത ഭാരവും, അച്ചടക്കമില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് 24കാരനായ താരത്തെ ഒഴിവാക്കിയത്. ഈ കാരണത്താലാണ് താരത്തെ ഒഴിവാക്കുന്നത് എന്നത് ടീം സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ താരത്തിന്റെ ശാരീരിക ക്ഷമതയിലും പെരുമാറ്റത്തിലും പരിശീലകര്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തു വരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടീ അധികൃതരോ, സെലക്ഷന്‍ കമ്മിറ്റിയോ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, പരിശീലകന്‍ ഓംകാര്‍ സാല്‍വി എന്നിവര്‍ താരത്തെ ടീമില്‍ നിന്നു മാറ്റണമെന്നു ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെയാണ് നടപടി.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച മുംബൈ ടീമില്‍ പൃഥ്വി കളിച്ചിരുന്നു. ആദ്യ മത്സരത്തിന്റെ രണ്ടിന്നിങ്‌സിലും മഹാരാഷ്ട്രക്കെതിരായ രണ്ടാം പോരിലെ ഒന്നാം ഇന്നിങ്‌സിലും ഓപ്പണറായി ഇറങ്ങിയ താരത്തിനു തിളങ്ങാന്‍ സാധിച്ചില്ല. രണ്ടാം പോരാട്ടത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ പൃഥ്വി 36 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു ടീമിനെ ജയത്തിലെത്തിച്ചു. ഫോമിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ പ്രകടിപ്പിച്ചെങ്കിലും പിന്നാലെയാണ് താരം ടീമില്‍ നിന്നു പുറത്തായത്.

നെറ്റ്‌സില്‍ പരിശീലിക്കുന്നതിനു താരം വലിയ താത്പര്യം പ്രകടിപ്പിക്കുന്നില്ല. പരിശീലനം ഗൗരവത്തിലെടുക്കുന്നില്ല. അമിത ഭാരം, സ്ഥിരതയില്ലായ്മ തുടങ്ങി നിരവധി വിഷയങ്ങളാണ് കോച്ചും ക്യാപ്റ്റനും താരത്തിനെതിരെ ഉയര്‍ത്തിയത്.

സമയത്തിന്റെ കാര്യത്തില്‍ തോന്നിയ നിലപാടാണ് താരം എടുക്കുന്നത്. മറ്റ് താരങ്ങള്‍ കൃത്യത പാലിക്കുമ്പോള്‍ പൃഥ്വി അതെല്ലാം കാറ്റില്‍ പറത്തുന്നു. ശ്രേയസ് അയ്യര്‍, അജിന്‍ക്യ രഹാനെ, ശാര്‍ദുല്‍ ഠാക്കൂര്‍ അടക്കമുള്ള സീനിയര്‍ താരങ്ങളെല്ലാം കൃത്യമായി പരിശീലനത്തിനെത്തുമ്പോള്‍ പൃഥ്വി മാത്രം മറ്റൊരു നിലപാടുമായി സഞ്ചരിക്കുന്നതാണ് ടീമിനു തലവേദനയായി മാറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT