Adam Milne, Kyle Jamieson x
Sports

ന്യൂസിലന്‍ഡിന് വന്‍ നഷ്ടം; മിന്നും ഫോമില്‍ പന്തെറിയുന്ന ആദം മില്‍നെ ലോകകപ്പ് ടീമില്‍ നിന്നു പുറത്ത്

പകരക്കാരനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ്

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ടി20 ലോകകപ്പ് അടുത്തു നില്‍ക്കെ ന്യൂസിലന്‍ഡിനും പരിക്കിന്റെ ആവലാതികള്‍. ലോകകപ്പ് ടീമിലുണ്ടായിരുന്ന പേസര്‍ ആദം മില്‍നെ പരിക്കിനെ തുടര്‍ന്നു പുറത്തായി. താരത്തിനു ലോകകപ്പ് നഷ്ടമാകും. കാല്‍ത്തുടയിലെ മസിലുകള്‍ക്കേറ്റ പരിക്കാണ് വിനയായത്.

ആദം മില്‍നെയ്ക്ക് പകരം കെയ്ല്‍ ജാമിസനെ കിവികള്‍ പകരക്കാരനായി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി. സൗത്ത് ആഫ്രിക്ക ടി20യില്‍ കളിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ആദം മില്‍നെയ്ക്ക് പിക്കേറ്റത്. പരിക്കു മാറാന്‍ ആഴ്ചകളെടുക്കും എന്നുറപ്പായതോടെയാണ് മില്‍നെയെ ലോകകപ്പ് ടീമില്‍ നിന്നു മാറ്റിയത്.

മില്‍നെയുടെ പുറത്താകല്‍ കിവികള്‍ക്ക് വലിയ നഷ്ടമാണ്. നിലവില്‍ എസ്എ20യില്‍ മിന്നും ഫോമിലാണ് താരം പന്തെറിഞ്ഞിരുന്നത്. അതിനിടെയാണ് പരിക്ക് വില്ലനായത്. 9 കളിയില്‍ നിന്നു 11 വിക്കറ്റുകളാണ് താരം ഈ സീസണില്‍ എസ്എ20യില്‍ വീഴ്ത്തിയത്.

ജാമിസന്‍ നിലവില്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിലുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നു. താരം രണ്ട് വിക്കറ്റെടുത്തെങ്കിലും 4 ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തു.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ജാമിസന്‍ തിളങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നു താരം ആറ് വിക്കറ്റുകള്‍ വീഴ്ത്തി.

ന്യൂസിലന്‍ഡ് ലോകകപ്പ് ടീം: മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അല്ലന്‍, മിച്ചല്‍ ബ്രെയ്‌സ്‌വെല്‍, മാര്‍ക് ചാംപ്മാന്‍, ഡെവോണ്‍ കോണ്‍വെ, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, കെയ്ല്‍ ജാമിസന്‍, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, ടിം സീഫെര്‍ട്, ഇഷ് സോധി.

New Zealand have been forced into a late change to their ICC T20 World Cup squad after pace bowler Adam Milne was ruled out

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയപാര്‍ട്ടി; മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകാര്‍'

ടീം മാനേജർ,സീനിയർ റസിഡന്റ്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഒഴിവുകൾ

കുട്ടികളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കുന്നു; ആലപ്പുഴയിലെ ഒരു സ്‌കൂളിന് അവധി

വില്‍പനയില്‍ റെക്കോര്‍ഡിട്ട് ക്രിസ്തുമസ് - പുതുവത്സര ബമ്പര്‍; നറുക്കെടുപ്പ് നാളെ

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ സ്ഥിരം നിയമനത്തിന് സിഎംഡി അപേക്ഷ ക്ഷണിച്ചു, ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം

SCROLL FOR NEXT