ഭുവനേശ്വർ കുമാർ/ ട്വിറ്റർ 
Sports

'നിങ്ങളുടെ നിഗമനങ്ങള്‍ എഴുതിവിടരുത്'; ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന വാർത്ത തള്ളി ഭുവി 

ഭുവിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ താല്‍പ്പര്യമില്ലെന്ന തരത്തിൽ തന്റെപേരിൽ പുറത്തുവന്ന വാർത്തകൾ തള്ളി ഇന്ത്യൻ താരം ഭുവനേശ്വര്‍ കുമാര്‍. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ഭുവനേശ്വർ കുമാർ ഇനി താത്പര്യപ്പെടുന്നില്ലെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്. ഭുവിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. എന്നാല്‍ ഇതു ശുദ്ധ അസംബന്ധമാണെന്നു ഭുവി ട്വിറ്ററില്‍ കുറിച്ചു.
‌‌
"എനിക്കു ഇനി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ ആഗ്രഹമില്ലെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിനു വേണ്ടിയാണിത്. ടീം സെലക്ഷനെക്കുറിച്ച് ചിന്തിക്കാതെയാണ് മൂന്നു ഫോര്‍മാറ്റുകള്‍ക്കും വേണ്ടി ഞാന്‍ തയ്യാറെടുപ്പുകള്‍ നടത്താറുള്ളത്. തുടര്‍ന്നും ഇതു തന്നെ ചെയ്യും.
നിര്‍ദേശം- ഉറവിടങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ നിഗമനങ്ങള്‍ ദയവു ചെയ്ത് എഴുതരുത്", ഭുവി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് ഭുവിയെ പരി​ഗണിച്ചിരുന്നില്ല. വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഭുവിയുടെ നീക്കമെന്നായിരുന്നു റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT