'പാകിസ്ഥാനെതിരെ ഇന്ത്യയുടെ പക്കല്‍ തെളിവില്ല'; വിവാദ പ്രസ്താവനയുമായി ഷാഹിദ് അഫ്രീദി 
Sports

'പാകിസ്ഥാനെതിരെ ഇന്ത്യയുടെ പക്കല്‍ തെളിവില്ല'; വിവാദ പ്രസ്താവനയുമായി ഷാഹിദ് അഫ്രീദി

ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ ഇതു ബാധിക്കരുതെന്നും അഫ്രീദി വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണം മതിയായ തെളിവുകളില്ലാതെയെന്നാണ് അഫ്രീദിയുടെ പ്രതികരണം.

'യാതൊരു തെളിവുമില്ലാതെ ഇന്ത്യ വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വളരെ ഖേദകരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്നു, പാകിസ്ഥാനാണ് ഇതിനു പിന്നിലെന്നതിന് ഇന്ത്യയുടെ കയ്യില്‍ തെളിവൊന്നുമില്ല. എന്നിട്ടും അവര്‍ കുറ്റപ്പെടുത്തുകയാണ്. ഇത് അങ്ങേയറ്റം അപലപനീയമായ നടപടിയാണ്.' അഫ്രീദി ഒരു പാകിസ്ഥാന്‍ മാധ്യമത്തോടു പ്രതികരിച്ചു.

ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ ഇതു ബാധിക്കരുതെന്നും അഫ്രീദി വ്യക്തമാക്കി. 'ചര്‍ച്ചകളിലൂടെ മാത്രമേ നമുക്കു മുന്നോട്ടു പോകാന്‍ സാധിക്കൂ. അനാവശ്യമായ പഴിചാരലുകളും പോരാട്ടങ്ങളും സാഹചര്യം കൂടുതല്‍ വഷളാക്കും. കായിക മേഖലയില്‍, പ്രത്യേകിച്ച് ക്രിക്കറ്റില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതിരിക്കണം. അതാണു നല്ലത്.'' അഫ്രീദി പ്രതികരിച്ചു. ഏകദിന ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന് പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് താരം ഗുല്‍ ഫെറോസ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ ആതിഥേയരാകുന്ന വനിതാ ലോകകപ്പില്‍ പാക്കിസ്ഥാന്റെ മത്സരങ്ങള്‍ യുഎഇയിലോ ശ്രീലങ്കയിലോ നടത്തുമെന്നാണു പ്രതീക്ഷയെന്നും പാക് ഓപ്പണര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

ലോട്ടറി കടകള്‍ കുത്തിത്തുറന്ന് മോഷണം; സമ്മാനം അടിച്ചതിന് പിന്നാലെ പ്രതി പിടിയില്‍

'വൈറ്റ് കോളര്‍' ഭീകര സംഘം നാല് വര്‍ഷമായി സജീവം, ചെങ്കോട്ട സ്ഫോടനത്തിനുശേഷം കോഫി ഷോപ്പ് ശൃംഖല ലക്ഷ്യമിട്ടു

'അപ്പ എന്താ കുമ്പിടിയോ? ആവശ്യമുള്ളതിലും ഇല്ലാത്തതിലും പേര് വലച്ചിടുന്നു'; എസ്ഐടി ചോദ്യം ചെയ്ത വാര്‍ത്തയോട് കാളിദാസ്

'എന്റെ രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; മാനസികമായി നേരത്തെ തയ്യാറെടുത്തു'

SCROLL FOR NEXT