വിരാട് കോഹ്ലി ഫയൽ
Sports

'പാക് താരങ്ങള്‍ കോഹ്‌ലിയേയും മറ്റ് ഇന്ത്യന്‍ കളിക്കാരേയും കെട്ടിപ്പിടിക്കരുത്'; ചാംപ്യന്‍സ് ട്രോഫിക്ക് മുന്‍പ് 'മുന്നറിയിപ്പ്'- വിഡിയോ

ഐസിസി ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ അടുത്ത ആഴ്ച ആരംഭിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐസിസി ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ അടുത്ത ആഴ്ച ആരംഭിക്കുകയാണ്. പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. മികച്ച എട്ട് ഏകദിന ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്.

ഉപഭൂഖണ്ഡത്തിലെ എല്ലാ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം ഫെബ്രുവരി 23ന് ദുബായില്‍ നടക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരമാണ്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിന് എന്നും പ്രാധാന്യം ലഭിക്കാറുണ്ടെങ്കിലും ഇത്തവണ ചാംപ്യന്‍സ് ട്രോഫിയുടെ വേദി തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മത്സരത്തിന് കൂടുതല്‍ വാര്‍ത്താപ്രാധാന്യം നല്‍കി.

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് പൂര്‍ണ്ണമായും പാകിസ്ഥാനില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന് ബിസിസിഐ അറിയിച്ചതോടെ വേദിയില്‍ മാറ്റങ്ങള്‍ വരികയായിരുന്നു. വളരെയധികം ആലോചനകള്‍ക്ക് ശേഷം, ടൂര്‍ണമെന്റ് ഒരു ഹൈബ്രിഡ് ഫോര്‍മാറ്റില്‍ നടത്താനും ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ നടത്താനും തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം പാകിസ്ഥാന്‍ ആരാധകരെ നിരാശരാക്കി. വര്‍ഷങ്ങളായി സ്വന്തം രാജ്യത്ത് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം കാണാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ ഇന്ത്യയോട് ദേഷ്യത്തിലാണെന്ന് പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകന്‍ ഫരീദ് ഖാന്‍ പറയുന്നു.

ചാംപ്യന്‍സ് ട്രോഫി മത്സരം വരെ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുമായുള്ള സൗഹൃദം മാറ്റിവെക്കാന്‍ മുഹമ്മദ് റിസ്വാന്‍ നയിക്കുന്ന പാകിസ്ഥാന്‍ ടീമിനോട് ഒരു പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്‍ ആവശ്യപ്പെടുന്ന വിഡിയോ ഫരീദ് ഖാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. വിരാട് കോഹ്ലിയേയും മറ്റ് ഇന്ത്യന്‍ കളിക്കാരേയും കെട്ടിപ്പിടിക്കരുതെന്ന് പാകിസ്ഥാന്‍ ടീമിനോട് പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്‍ ആവശ്യപ്പെടുന്നതാണ് വിഡിയോ.

ചാംപ്യന്‍സ് ട്രോഫി ചരിത്രത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്കാണ് മുന്‍തൂക്കം. പാകിസ്ഥാന്‍ രണ്ടു തവണ മാത്രമാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. എന്നാല്‍ ഇന്ത്യ മൂന്ന് തവണ പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്. വാസ്തവത്തില്‍, 2017 ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ സര്‍ഫറാസ് അഹമ്മദ് നയിച്ച പാകിസ്ഥാന്‍ ടീം വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തിയതാണ് പാകിസ്ഥാന്റെ ഏറ്റവും വലിയ വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. കോഹ്ലി നയിച്ച ടീമും കിരീടം ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കപ്പില്‍ മുത്തമിടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT