Yashveer Goud, India U19 x
Sports

'പാക് താരങ്ങള്‍ തെറിയോട് തെറി; ഫൈനലില്‍ തീർത്തുകൊടുത്തു!'

ഏഷ്യാ കപ്പ് ഫൈനലിനു ശേഷമുള്ള ആഘോഷങ്ങളെക്കുറിച്ച് ഇന്ത്യന്‍ താരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ ഫൈനലില്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യ കിരീടം സ്വന്തമാക്കിയത് ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. മത്സര ശേഷം പാക് താരങ്ങള്‍ക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ വലിയ രീതിയിലുള്ള ആഘോഷങ്ങളും ആക്രോശങ്ങളും നടത്തുകയും ചെയ്തു. ഇതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങളോട് സാരോപദേശവുമായി മുന്‍ പാക് താരങ്ങളായ മുഹമ്മദ് യൂസഫ്, ഷൊയ്ബ് അക്തര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയതും ഈ സംഭവത്തെ കൂടുതല്‍ ശ്രദ്ധേയമാക്കി.

അത്യാവേശത്തില്‍ എന്തുകൊണ്ടാണ് പ്രതികരിച്ചതെന്നു വ്യക്തമാക്കുകയാണ് കിരീടം നേടിയ ടീമില്‍ അംഗമായ യശ്‌വീര്‍ ഗൗഡ്. ദീപാവലി ദിനത്തില്‍ അരങ്ങേറിയ ഏഷ്യാ കപ്പിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തിയ ശേഷം പാക് താരങ്ങള്‍ നടത്തിയ പ്രകോപനപരമായ പെരുമാറ്റമാണ് അവര്‍ക്ക് ഫൈനല്‍ തോല്‍വിക്ക് ശേഷം തിരിച്ചു കിട്ടിയതെന്നു പറയുകയാണ് യശ്‌വീര്‍ ഗൗഡ്.

മത്സരത്തിനിടെയും മത്സരം ജയിച്ച ശേഷവും പാക് താരങ്ങള്‍ പച്ച തെറിവിളിയാണ് നടത്തിയതെന്നു യശ്‌വീര്‍ പറയുന്നു. അവരുടെ തെറിവിളി തങ്ങളെ ഏറെ നിരാശരാക്കിയെന്നും ഫൈനലില്‍ പാക് ടീമിനെ കിട്ടിയപ്പോള്‍ കളിച്ച് മധുപ്രതികാരം ചെയ്യാന്‍ ടീം ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നെന്നും യശ്‌വീര്‍ പറയുന്നു.

'ദീപാവലി ദിനത്തില്‍ നമ്മള്‍ ആ മത്സരം പരാജയപ്പെട്ടു. അന്ന് പാക് തരങ്ങള്‍ അസഭ്യം വിളിയും തര്‍ക്കങ്ങളുമായി ഞങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. മത്സരം തോറ്റതിനാല്‍ നമ്മള്‍ക്ക് ഒന്നും തിരിച്ചു പറയാന്‍ സാധിച്ചില്ല. ഞങ്ങള്‍ ഫൈനലിനായി കാത്തിരിക്കുകയായിരുന്നു. മികച്ച പ്രകടനം നടത്താനും ഇന്ത്യക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക എന്നതു കാണിച്ചുകൊടുക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്.'

മത്സര ശേഷം പാക് താരങ്ങള്‍ക്കെതിരെ നടത്തിയ ആഘോഷത്തില്‍ മുന്നില്‍ നിന്ന താരം യശ്‌വീര്‍ തന്നെയാണ്. താരത്തിന്റെ പാക് താരത്തിനെതിരെയുള്ള പ്രതികരണമാണ് ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

'അവര്‍ ഞങ്ങളോട് ചെയ്ത അതേ കാര്യം ഞങ്ങള്‍ തിരിച്ചു ചെയ്തു അത്രയേ ഉള്ളു. അവര്‍ക്ക് തിരിച്ചു മിണ്ടാന്‍ സാധിച്ചില്ല. ഞങ്ങള്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞതിനാല്‍ അവര്‍ വിളിച്ച അസഭ്യം ഞങ്ങള്‍ വിളിച്ചില്ല എന്നതു മാത്രമാണ് വ്യത്യാസം. കിരീട നേട്ടത്തിന്റെ നിമിഷത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. എല്ലാവരും ഏറെ വൈകാരികമായ അവസ്ഥയിലുമായിരുന്നു'- താരം കൂട്ടിച്ചേര്‍ത്തു.

അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ പാകിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി വിജയവും കിരീടവും സ്വന്തമാക്കിയത്. 338 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ 252ന് 8 വിക്കറ്റുകള്‍ നഷ്ടമായി തോല്‍വി മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ മനല്‍ ചൗഹാനും (47), മോഹിത് ഉല്‍വയും (പുറത്താകാതെ 49) ചേര്‍ന്നു ടീമിനു വിസ്മയ വിജയവും കിരീടവും സമ്മാനിക്കുകയായിരുന്നു.

India U19 cricketer Yashveer Goud revealed that the team wanted to answer Pakistan's on-field taunts after their Diwali defeat, with the players saving their response for the Asia Cup final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിചിത്രമായ നിയമോപദേശത്തില്‍ സഭയ്ക്ക് വലിയ മുറിവേറ്റു'; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

'കവിതയില്‍ ഇമ്മാതിരി തെറി എഴുതാമോ?'; അച്ചടിപ്പിശക് നല്‍കിയ 'എട്ടന്റെ പണി'; വിശദീകരണവുമായി ബികെ ഹരിനാരായണന്‍

വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു: വീടും കാറും അടിച്ചുതകർത്തു; സഹോദരങ്ങൾ അറസ്റ്റിൽ

സിസ തോമസിനെ ബിജെപിയായി ചാപ്പ കുത്തരുത്; അടിയുറച്ച കോണ്‍ഗ്രസ് കുടുംബം: ഷിബു ബേബി ജോണ്‍

'ദുൽഖറിന്റെ 'ലോക' എനിക്ക് ഒരുപാട് ഇഷ്ടമായി, 'ഉസ്താ​ദ് ഹോട്ടൽ' മുതൽ ശ്രദ്ധിക്കാറുണ്ട്'; പ്രശംസയുമായി അല്ലു അർജുൻ