ത്രിരാഷ്ട്ര പരമ്പരയ്ക്കു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിത്തില്‍ നിന്ന്  
Sports

ഏഷ്യയില്‍ രണ്ടാമത്തെ മികച്ച ടീം അഫ്ഗാനിസ്ഥാനെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍, ചിരിച്ച് തള്ളി പാക് ക്യാപ്റ്റന്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമാണെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍ വിലയിരുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ദുബായ്: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഏഷ്യയിലെ രണ്ടാമത്തെ മികച്ച ടീമെന്ന് വിശേഷിപ്പിച്ച് പാക് മാധ്യമപ്രവര്‍ത്തകന്‍. ത്രിരാഷ്ട്ര പരമ്പരയ്ക്കു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഏഷ്യയില്‍ ഇന്ത്യക്ക് ശേഷമുള്ള മികച്ച ടീം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമാണെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍ വിലയിരുത്തിയത്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ആഗ സല്‍മാനും പത്രസമ്മേളനത്തിനുണ്ടായിരുന്നു. പാക് റിപ്പോര്‍ട്ടറുടെ വാക്കുകള്‍ കേട്ട് ആദ്യം മുഖത്ത് കൃത്രിമമായ ചിരി വരുത്തിയ ആഗ സല്‍മാന്‍ പിന്നീട് താഴേക്കുനോക്കി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

2024 ലെ ട്വന്റി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യയ്ക്കു പുറമേ മികച്ച പ്രകടനം നടത്തിയ ഏഷ്യന്‍ ടീം അഫ്ഗാനിസ്ഥാനായിരുന്നു. ലോകകപ്പിന്റെ സെമി ഫൈനല്‍ വരെയെത്തിയ അഫ്ഗാന്‍ നിര കരുത്തരായ ഓസ്‌ട്രേലിയയെയും ന്യൂസീലന്‍ഡിനെയും തോല്‍പിച്ചിരുന്നു.

ഏഷ്യാ കപ്പിനുള്ള തയാറെടുപ്പായാണ് പാക്കിസ്ഥാന്‍, യുഎഇ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ത്രിരാഷ്ട്ര പരമ്പര കളിക്കുന്നത്. യുഎഇയില്‍ നടക്കുന്ന പരമ്പരയിലൂടെ അവിടത്തെ സാഹചര്യങ്ങളില്‍ കളിച്ച് മത്സര പരിചയം നേടുകയെന്നതാണു ടീമുകളുടെ ലക്ഷ്യം. ഏഷ്യാകപ്പില്‍ പാക്കിസ്ഥാന്‍, ഇന്ത്യ, ഒമാന്‍, യുഎഇ ടീമുകള്‍ എ ഗ്രൂപ്പിലാണ്. ബി ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ്, ഹോങ് കോങ് ടീമുകളും കളിക്കും. ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍ തുടങ്ങിയ പ്രധാന താരങ്ങളില്ലാതെയാണ് ആഗ സല്‍മാന്റെ നേതൃത്വത്തിലുള്ള പാക്ക് ടീം ഏഷ്യാകപ്പിനൊരുങ്ങുന്നത്.

Pakistan Captain's Unmissable Reaction As Afghanistan Labelled '2nd Best Team In Asia'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

SCROLL FOR NEXT