Pakistan pulled out from the Asia Cup X
Sports

'മാച്ച് റഫറിയെ മാറ്റില്ല',ഏഷ്യാ കപ്പില്‍ നിന്നും പാകിസ്ഥാന്‍ പിന്‍മാറി; ഇന്ത്യയും യുഎഇയും സൂപ്പര്‍ ഫോറില്‍

ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍ഡി പൈക്റോഫ്റ്റിനെ ടൂര്‍ണമെന്റില്‍ നിന്നു മാറ്റിനിര്‍ത്തണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാകപ്പില്‍ യുഎഇക്കെതിരെ പാകിസ്ഥാന്‍ കളിക്കില്ല. മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം ഐസിസി അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ ഇന്ന് നടക്കേണ്ടിയിരുന്ന മത്സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കേണ്ടിയിരുന്നത്.

ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍ഡി പൈക്റോഫ്റ്റിനെ ടൂര്‍ണമെന്റില്‍ നിന്നു മാറ്റിനിര്‍ത്തണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. മത്സരത്തിന്റെ ടോസിനു മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം നടത്തരുതെന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയോട് മാച്ച് റഫറി ആവശ്യപ്പെട്ടതായി പിസിബി ആരോപിച്ചിരുന്നു. ഇത് സ്പോര്‍ട്സ്മാന്‍ഷിപ്പിന് എതിരാണെന്നും മാച്ച് റഫറി പക്ഷപാതം കാണിച്ചെന്നും ആരോപിച്ചായിരുന്നു പരാതി.

ഏഷ്യാ കപ്പില്‍ യുഎഇയ്ക്കെതിരായ നിര്‍ണായക മത്സരത്തിനു മുന്‍പുള്ള വാര്‍ത്താ സമ്മേളനം പാകിസ്ഥാന്‍ റദ്ദാക്കിയിരുന്നു. ഇതോടെ ഇന്ത്യയും യുഎഇയും സൂപ്പര്‍ ഫോര്‍ യോഗ്യത നേടി.

Pakistan chose to boycott the Asia Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

ജമ്മുവില്‍ പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

SCROLL FOR NEXT