ഹാരിസ് റൗഫ് ട്വിറ്റര്‍
Sports

ടെസ്റ്റ് കളിച്ചില്ല, ടീമിനൊപ്പം ചേരാത്തതിനു കാരണവും പറഞ്ഞില്ല; ഹാരിസ് റൗഫിന്റെ ക്രിക്കറ്റ് കരിയര്‍ തുലാസില്‍

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര കളിച്ചില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫിനു കനത്ത തിരിച്ചടി. താരവുമായി സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് പാക് ക്രിക്കറ്റ് ബോര്‍ഡ് റദ്ദാക്കി. വിദേശ ടി20 ലീഗുകളില്‍ കളിക്കാനുള്ള എന്‍ഓസിയും നിഷേധിച്ചു. മതിയായ കാരണങ്ങള്‍ ബോധിപ്പിക്കാതെ പാകിസ്ഥാനു വേണ്ടി ടെസ്റ്റ് കളിക്കാതെ മാറി നില്‍ക്കുന്നത് കരാര്‍ ലംഘനമാണെന്നു പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഈയടുത്ത് ഓസ്‌ട്രേലിയക്കെതിരായ പാകിസ്ഥാന്റെ ടെസ്റ്റ് പരമ്പരയില്‍ താരം കളിച്ചിരുന്നില്ല. പരമ്പര കളിക്കാതിരുന്നതിന്റെ കാരണം താരം വ്യക്തമാക്കിയില്ലെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിക്കാണു കാരണമെങ്കില്‍ അതിന്റെ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കണം. അതു ചെയ്തിട്ടില്ല. ഇനി അതുമല്ല കാരണമെങ്കില്‍ ന്യായമായി അതു വിശദീകരിക്കാനുള്ള ബാധ്യത താരത്തിനുണ്ട്. അതും ഉണ്ടായില്ലെന്നു ക്രിക്കറ്റ് ബോര്‍ഡ് പറയുന്നു.

വിദേശ ലീഗില്‍ കളിക്കാനുള്ള നിലവിലെ എന്‍ഒസി ജൂണ്‍ 30 വരെയാണ്. അതോടെ എന്‍ഓസി നിഷേധിക്കും. ബിഗ്ബാഷ് അടക്കം ലോകത്തെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ റൗഫ് കളിക്കുന്നത്. ബിബിഎല്ലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !