ഫോട്ടോ: ട്വിറ്റർ 
Sports

ലോകകപ്പ് വേദികള്‍ സുരക്ഷിതമോ? പാക് പ്രതിനിധി സംഘം ഇന്ത്യയിലേക്ക് 

ഈദ് അവധി കഴിഞ്ഞാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് പുതിയ ആള്‍ എത്തും. അദ്ദേഹം വിദേശ, ആഭ്യന്തര മന്ത്രിമാരുമായി കൂടിയാലോചിച്ചായിരിക്കും സന്ദര്‍ശനം

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെ പ്രതിനിധി സംഘത്തെ അയക്കാന്‍ ഒരു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാന്‍ കളിക്കുന്ന വേദികള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്താനാണ് പാക് പ്രതിനിധി സംഘം എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈദ് അവധി കഴിഞ്ഞാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് പുതിയ ആള്‍ എത്തും. അദ്ദേഹം വിദേശ, ആഭ്യന്തര മന്ത്രിമാരുമായി കൂടിയാലോചിച്ചായിരിക്കും സന്ദര്‍ശനം. വേദികളിലെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താനാണ് പ്രിതിനിധി സംഘമെത്തുന്നത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നിങ്ങനെയാണ് പാക് ടീമിന്റെ മറ്റു വേദികള്‍. ഇവിടങ്ങളിലായിരിക്കും സംഘം സന്ദര്‍ശനം നടത്തുക. 

ഏഷ്യാ കപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനിലേക്ക് വരില്ലെന്ന് നേരത്തെ ബിസിസിഐ തീരുമാനിച്ചതിനു പിന്നാലെ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണി മുഴക്കിയിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇക്കാര്യത്തിലെ അനിശ്ചിതത്വം നീങ്ങിയത്. 

പിന്നീട് ചില വേദികള്‍ സംബന്ധിച്ച് പാകിസ്ഥാന്‍ സംശയം ഉന്നയിച്ചു വീണ്ടും രംഗത്തെത്തി. അഹമ്മദാബാദ്, ചെന്നൈ, ബംഗളൂരു വേദികള്‍ മാറ്റണമെന്നായിരുന്നു അവരുടെ നിര്‍ദ്ദേശം.  എന്നാല്‍ പാക് വില പേശലിനു വഴങ്ങാന്‍ ബിസിസിഐയും ഐസിസിയും തയ്യാറാകാതെ നിന്നതോടെ അവര്‍ ആ വാദത്തില്‍ നിന്നു പിന്‍മാറുകയും ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം