Pakistan Fails to Win Support for India Match Boycott  special arrangement
Sports

ചോദ്യങ്ങൾക്ക് മുന്നിൽ പതറി പാകിസ്ഥാൻ; ഐസിസി ബോർഡ് അംഗങ്ങളും പിന്തുണക്കില്ല, ബഹിഷ്കരണ നീക്കം ഉപേക്ഷിക്കുമോ?

പാകിസ്ഥാൻ സർക്കാർ സോഷ്യൽ മീഡിയയിലൂടെ ബഹിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ പിസിബി തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന് പിന്തുണ തേടി ഐസിസിയുടെ ബോർഡ് അം​ഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളെ പാകിസ്ഥാൻ സമീപിച്ചതായി റിപ്പോർട്ട്. എന്നാൽ ബോർഡ് അംഗങ്ങൾ ആരും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പിന്തുണ നൽകാൻ തയ്യാറായില്ല. പാകിസ്ഥാൻ സർക്കാർ സോഷ്യൽ മീഡിയയിലൂടെ ബഹിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ പിസിബി തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഐസിസിയിൽ നിന്ന് തിരിച്ചടി നേരിട്ടാൽ ബോർഡ് അംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കില്ലെന്ന് മനസ്സിലാക്കിയതോടെ പാകിസ്ഥാൻ മത്സരം കളിക്കാനാണ് സാധ്യത. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ മത്സരം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. എന്നാൽ പിസിബി മനപ്പൂർവ്വം വിഷയത്തിൽ പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ വിലയിരുത്തൽ.

അടുത്തിടെ നടന്ന അണ്ടർ-19 ലോകകപ്പിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പിസിബിയിൽ നിന്ന് ആ സമയത്ത് യാതൊരുവിധ പ്രതിഷേധമോ ബഹിഷ്കരണമോ ഉണ്ടായിരുന്നില്ല. ഫെബ്രുവരി 15ന് തന്നെ ബാങ്കോക്കിൽ നടക്കുന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പ് മത്സരത്തിൽ പാകിസ്ഥാൻ വനിതാ ‘എ ’ ടീം ഇന്ത്യ ‘എ ’ ടീമിനെതിരെ കളിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. ആ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള യാതൊരു തീരുമാനവും പിസിബി സ്വീകരിച്ചിട്ടില്ല.

പാകിസ്ഥാന്റെ ലോകകപ്പ് മത്സരം ന്യൂട്രൽ വേദിയായ കൊളംബോയിലാണ് നടക്കുന്നത്. അത് കൊണ്ട് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഉന്നയിച്ച സുരക്ഷാ പ്രശ്നങ്ങളും പാകിസ്ഥാൻ ടീമിനില്ല. ഈ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് വിവിധ ക്രിക്കറ്റ് ബോർഡുകൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പിന്തുണ നൽകാൻ തയ്യാറാകാതിരുന്നത്.

Sports news: Pakistan Fails to Get ICC Board Support for India Match Boycott, Likely to Play T20 World Cup Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

വെറും 0.51 സെക്കൻഡ് വ്യത്യാസം! ബോൾട്ടിനെ ഗുരീന്ദർവീർ മറികടക്കും?, വിദഗ്‌ധർ പറയുന്നത് ഇങ്ങനെ

വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ ഹാങ് ആകുന്നുണ്ടോ? പരിഹാരമുണ്ട്, അറിയാം

'ഗുണ്ടകളെ തരംതിരിച്ച് കാണേണ്ട കാര്യമില്ല; ഗുണ്ടകളുടെ അടുത്ത് നിന്ന് മാത്രമല്ല ഗുണ്ടായിസമുണ്ടാവുക'

SCROLL FOR NEXT