ഫോട്ടോ: ട്വിറ്റർ 
Sports

പാകിസ്ഥാന് രണ്ടാം വിക്കറ്റും നഷ്ടം; ബാബറിന് പിന്നാലെ ഫഖര്‍ സമാനും പുറത്ത്

നേരത്തെ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഭുവനേശ്വര്‍ കുമാര്‍ മടക്കിയിരുന്നു. അര്‍ഷ്ദീപ് സിങിന് ക്യാച്ച് നല്‍കിയാണ് ബാബറിന്റെ മടക്കം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് രണ്ട് വിക്കറ്റുകള്‍ നഷ്ടം. മൂന്നാമനായി ക്രീസിലെത്തിയ ഫഖര്‍ സമാനാണ് പുറത്തായത്. ആറ് പന്തില്‍ 10 റണ്‍സുമായാണ് താരം മടങ്ങിയത്. ആവേശ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന് പിടിനല്‍കിയാണ് താരം പുറത്തായത്. നിലവില്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലാണ്. 

നേരത്തെ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഭുവനേശ്വര്‍ കുമാര്‍ മടക്കിയിരുന്നു. അര്‍ഷ്ദീപ് സിങിന് ക്യാച്ച് നല്‍കിയാണ് ബാബറിന്റെ മടക്കം. ഒന്‍പത് പന്തില്‍ 10 റണ്‍സാണ് പാക് നായകന്‍ നേടിയത്. 

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഋഷഭ് പന്തിന് പകരം ദിനേഷ് കാര്‍ത്തിക് ടീമില്‍ ഇടംപിടിച്ചു. പാകിസ്ഥാനായി നസീം ഷാ ട്വന്റി 20 അരങ്ങേറ്റം കുറിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

ഗ്വാളിയാറില്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം; 39 പേര്‍ക്ക് പരിക്ക്, 6 പേരുടെ നിലഗുരുതരം

വിജയം തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സ്; വമ്പനെ തറപറ്റിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഐഎസ്എല്ലില്‍ ഇന്ന് തീപാറും മത്സരം

"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്‍ത്താവിനെ യുവതി കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി

'എന്റെ കണ്‍മുന്നില്‍ വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ