മുഹമ്മദ് അബ്ബാസ് 
Sports

ഷഹീന്‍ അഫ്രീദിയില്ല, മൂന്ന് വര്‍ഷത്തിന് ശേഷം പാക് ടീമില്‍ ഇടം നേടി മുഹമ്മദ് അബ്ബാസ്

25 ടെസ്റ്റുകളില്‍ നിന്ന് 90 വിക്കറ്റുകള്‍ മുഹമ്മദ് അബ്ബാസ് നേടിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്ഥാന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി മുഹമ്മദ് അബ്ബാസ്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലാണ് താരം ഇടം നേടിയത്.

25 ടെസ്റ്റുകളില്‍ നിന്ന് 90 വിക്കറ്റുകള്‍ മുഹമ്മദ് അബ്ബാസ് നേടിയിട്ടുണ്ട്. 2021 ല്‍ ജമൈക്കയില്‍ നടന്ന ടെസ്റ്റായിരുന്നു താരത്തിന്റെ അവസാന മത്സരം. പാകിസ്ഥാന്റെ പ്രീമിയര്‍ ആഭ്യന്തര ടെസറ്റ് ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 31 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

ടെസ്റ്റ് ടീമില്‍ നിന്ന് ഷഹീന്‍ ഷാ അഫ്രീദിയെ ഒഴിവാക്കി. ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി വിശ്രമം നല്‍കുന്നതിന്റെ ഭാഗമായാണ് ഷഹീനെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് സെലക്ഷന്‍ കമ്മിറ്റി അംഗം ആഖിബ് ജാവേദ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ഹോം ടെസ്റ്റ് മത്സരങ്ങള്‍ നഷ്ടമായ നസീം ഷാ, ഖുറം ഷഹ്സാദ്, ഇടങ്കയ്യന്‍ താരം മിര്‍ ഹംസ എന്നിവരാണ് പാകിസ്ഥാന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടിയ മറ്റ് പേസ് ബൗളര്‍മാര്‍.

ഈ മാസം 11നാണ് പാകിസ്ഥാന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത് മൂന്ന് മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക.

ടെസ്റ്റ് ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍, അമീര്‍ ജമാല്‍, അബ്ദുല്ല ഷഫീഖ്, ബാബര്‍ അസം, ഹസീബുള്ള ഖാന്‍, കമ്രാന്‍ ഗുലാം, ഖുറം ഷഹ്‌സാദ്, മിര്‍ ഹംസ, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, നൊമാന്‍ അലി, സയിം അയൂബ് സല്‍മാന്‍ അലി അഗ.

ഏകദിനം: മുഹമ്മദ് റിസ്വാന്‍, അബ്ദുല്ല ഷഫീഖ്, അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഹാരിസ് റൗഫ്, കമ്രാന്‍ ഗുലാം, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, നസീം ഷാ, സയിം അയൂബ്, സല്‍മാന്‍ അലി അഗ, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മുഖീം, തയ്യബ് താഹിര്‍.

ടി20: മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഹാരിസ് റൗഫ്, ജഹന്ദാദ് ഖാന്‍, അബ്ബാസ് അഫ്രീദി, മുഹമ്മദ് ഹസ്നൈന്‍, ഇര്‍ഫാന്‍ ഖാന്‍, ഒമൈര്‍ ബിന്‍ യൂസഫ്, സയിം അയൂബ്, സല്‍മാന്‍ അലി അഗ, ഷഹീന്‍ ഷാ അഫ്രീദി, സുഫിയന്‍ മുഖി, സുഫിയന്‍ മുഖി. ഉസ്മാന്‍ ഖാന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT