Vaibhav Suryavanshi x
Sports

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

ഈ മാസം 14 മുതല്‍ എ ടീമുകളുടെ ഏഷ്യാ കപ്പ് പോരാട്ടം, ജിതേഷ് ശര്‍മ ക്യാപ്റ്റന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വളര്‍ന്നു വരുന്ന താരങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഏഷ്യാ കപ്പ് പോരാട്ടത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. നിലവില്‍ ഇന്ത്യ ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയാണ് ക്യാപ്റ്റന്‍. 14കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രിയാംശ് ആര്യ, അശുതോഷ് ശര്‍മ, സുയഷ് ശര്‍മ അടക്കമുള്ള താരങ്ങളും ടീമിലുണ്ട്. നമാന്‍ ധിറാണ് വൈസ് ക്യാപ്റ്റന്‍.

ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുന്നത്. യഎഇ എ, ഒമാന്‍ എ, പാകിസ്ഥാന്‍ എ ടീമുകളും ഗ്രൂപ്പിലുണ്ട്. ഈ മാസം 14നു ഇന്ത്യ ആദ്യ മത്സരത്തില്‍ യുഎഇയുമായി ഏറ്റുമുട്ടും. 16നാണ് ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം. 18നു ഇന്ത്യ- ഒമാന്‍ പോരാട്ടം. നവംബര്‍ 21നാണ് സെമി പോരാട്ടം. 23നു ഫൈനലും നടക്കും.

ഇന്ത്യന്‍ ടീം: ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, നേഹല്‍ വധേര, നമാന്‍ ധിര്‍, സൂര്യാംശ ഷെഡ്‌ജെ, രമണ്‍ദീപ് സിങ്, ഹര്‍ഷ് ദുബെ, അശുതോഷ് ശര്‍മ, യഷ് ഠാക്കൂര്‍, ഗുര്‍ജപനീത് സിങ്, വിജയ് കുമാര്‍ വൈശാഖ്, യുധവിര്‍ സിങ്, അഭിഷേക് പൊരേല്‍, സുയഷ് ശര്‍മ.

BCCI added 14-year-old Vaibhav Suryavanshi to the India A squad for the Rising Stars Asia Cup 2025, starting on November 14.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്കെതിരെ തരൂരിന്റെ വിമര്‍ശനം, കിഫ്ബിയുടെ പ്രസക്തി ഗൗരവം, 'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായെന്ന് മുഖ്യമന്ത്രി ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

SCROLL FOR NEXT