

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026 ഫെബ്രുവരിയിൽ നടത്താനിരുന്ന ദേശീയതല അദ്ധ്യാപക യോഗ്യതാ പരീക്ഷയായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (സിടിഇടി) പ്രതീക്ഷിച്ചതിനേക്കാളേറെ അപേക്ഷകർ. തുടർന്ന് പരീക്ഷാ ഷെഡ്യൂൾ പുതുക്കാൻ സി ബിഎസ്ഇ തീരുമാനിച്ചു.
ഫെബ്രുവരി 2026 സെഷനിൽ നടത്താനിരുന്ന സിടിഇടി പരീക്ഷയുടെ കാര്യത്തിലാണ് സിബിഎസ്ഇ പരീക്ഷദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചത്. ഈ സാഹചര്യത്തിൽ ഒരു ദിവസമായി നടത്താനിരുന്ന പരീക്ഷ രണ്ട് ദിവസമാക്കി വർദ്ധിപ്പിക്കാൻ സിബിഎസ്ഇ തീരുമാനിച്ചു.
ഫെബ്രുവരി എട്ടി(8) ന് നടത്താൻ ആദ്യം നിശ്ചയിച്ചിരുന്ന പരീക്ഷ ഇനി രണ്ട് ദിവസങ്ങളിലായി നടക്കും, അതായത് 2026 ഫെബ്രുവരി ഏഴി (7) നും എട്ടി (8)നുമായിരിക്കും സിടിഇടി നടക്കുക.
രജിസ്റ്റർ ചെയ്ത പരീക്ഷാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ വർധനവ് കണക്കിലെടുത്താണ് സിടിഇടി രണ്ട് ദിവസത്തേക്ക് നീട്ടാൻ തീരുമാനിച്ചതെന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
പുതുക്കിയ ഷെഡ്യൂർപ്രകാരം പരീക്ഷ കൂടുതൽ കാര്യക്ഷമമായി രാജ്യത്തുടനീളം പരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനും സഹായിക്കുമെന്ന് ബോർഡ് അറിയിച്ചു.
പേപ്പർ I ഉം പേപ്പർ II ഉം ഓരോ ദിവസവും രണ്ട് ഷിഫ്റ്റുകളിലായി നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. രാജ്യവ്യാപകമായി 140 നഗരങ്ങളിലായാണ് പരീക്ഷ നടക്കുക. പരീക്ഷാ തീയതി, പേപ്പർ, ഷിഫ്റ്റ് സമയം, റിപ്പോർട്ടിങ് നിർദ്ദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കായി ഉദ്യോഗാർത്ഥികൾ അവരുടെ അഡ്മിറ്റ് കാർഡുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് സിബിഎസ്ഇ അറിയിപ്പിൽ വ്യക്തമാക്കി.
പേപ്പർ II: രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ
പേപ്പർ I: ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5:00 വരെ
പേപ്പർ II: രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ
പേപ്പർ I: ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5:00 വരെ
ഓരോ പേപ്പറും രണ്ട് മണിക്കൂർ 30 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും.
പരീക്ഷ ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന് സിബിഎസ്ഇ പരീക്ഷാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷ ആരംഭിച്ചുകഴിഞ്ഞാൽ പരീക്ഷാ ഹാളിൽ പ്രവേശനം അനുവദിക്കില്ലെന്ന് ബോർഡ് അറിയിച്ചു.
കേന്ദ്ര സർക്കാർ, കേന്ദ്ര സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സിടിഇടി നിർബന്ധമാണ്. കേന്ദ്രീയവിദ്യാലയം നവോദയാ വിദ്യാലയം, കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാർ സർക്കാർ നിയന്ത്രിത സ്കൂളുകൾ എന്നിവിടങ്ങളിൽ ഈ യോഗ്യത ബാധകമാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി സിബിഎസ്ഇയാണ് ഈ യോഗ്യതാ പരീക്ഷ നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates