പാകിസ്ഥാന്‍ താരങ്ങളുടെ ആഹ്ലാദം/ ട്വിറ്റര്‍ 
Sports

ഇമാമുള്‍ ഹഖും റിസ് വാനും ചേര്‍ന്നു നയിച്ചു; ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് വമ്പന്‍ ജയം

194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 40 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് വമ്പന്‍ വിജയം.  ഏഴ് വിക്കറ്റനാണ് പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 40 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 78 റണ്‍സടിച്ച ഓപ്പണര്‍ ഇമാമുള്‍ ഹഖാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് റിസ്വാന്‍ 63 റണ്‍സടിച്ച് പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം 17 റണ്‍സെടുത്ത് പുറത്തായി. 

194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് ഓപ്പണര്‍മാരായ ഫഖര്‍ സമനും ഇമാമുള്‍ ഹഖും ചേര്‍ന്ന് ഭേദപ്പട്ട തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 35 റണ്‍സടിച്ചു. 20 റണ്‍സടിച്ച ഫഖര്‍ സമനെ ഷൊറീഫുള്‍ ഇസ്ലാം പുറത്താക്കിയതിന് പിന്നാലെ ക്രീസിലെത്തിയ ബാബര്‍ അസം ഇമാം ഉള്‍ ഹഖിനൊപ്പം പാക്കിസ്ഥാനെ 50 കടത്തി. 17 റണ്‍സ് എടുത്ത ബാബറിനെ ടസ്‌കിന്‍ അഹമ്മദ് ബൗള്‍ഡാക്കി. മുഹമ്മദ് റിസ്വാനും ഇമാം ഉള്‍ ഹഖും ചേര്‍ന്ന് പാക്കിസ്ഥാനെ 150 കട്ടിയശേഷമാണ് വേര്‍ പിരിഞ്ഞത്. സെഞ്ചുറിയിലേക്ക് നീങ്ങിയ ഇമാമിനെ മെഹ്ദി ഹസന്‍ മിറാസ് ബൗള്‍ഡാക്കി. 84 പന്തില്‍ നിന്ന് 78റണ്‍സായിരുന്നു ഇമാമിന്റെ സമ്പാദ്യം. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് പാക് പേസര്‍മാര്‍ക്ക് മുന്നിലാണ് തകര്‍ന്നടിഞ്ഞത്. 64 റണ്‍സെടുത്ത മുഷ്പീഖുര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത
ബംഗ്ലാദേശിനെ പാകിസ്ഥാന്‍ 193 റണ്‍സിന് ഓള്‍ ഔട്ടാക്കിയി. 38.4 ഓവറിലാണ് ബംഗ്ലാദേശ് താരങ്ങളെ പാക് ബൗളര്‍മാര്‍ കൂടാരം കയറ്റിയത്. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

അഞ്ചാം വിക്കറ്റില്‍ 100 റണ്‍സ് ചേര്‍ത്ത ഷാക്കിബ് - മുഷ്ഫിഖുര്‍ സഖ്യമാണ് ബംഗ്ലാദേശിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 87 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 64 റണ്‍സെടുത്ത മുഷ്ഫിഖുറാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. 57 പന്തുകള്‍ നേരിട്ട ഷാക്കിബ് ഏഴ് ബൗണ്ടറിയടക്കം 53 റണ്‍സെടുത്തു.25 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് നയിമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം. മെഹ്ദി ഹസന്‍ (0), ലിറ്റണ്‍ ദാസ് (16), തൗഹിദ് ഹൃദോയ് (2) എന്നിവര്‍ പരാജയമായി.

ആറ് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. നസീം ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT