കമ്രാന്‍ ഗുലാം എക്സ്
Sports

കമ്രാന്‍ ഗുലാമിന്റെ കന്നി സെഞ്ച്വറി; സിംബാബ്‌വെയ്ക്ക് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് പാകിസ്ഥാന്‍

മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാന്‍ 6ന് 303 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ബുലവായോ: മൂന്നാം ഏകദിനത്തില്‍ സിംബാബ്‌വെയ്ക്ക് മുന്നില്‍ 304 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം വച്ച് പാകിസ്ഥാന്‍. ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാനായി കമ്രാന്‍ ഗുലാം കന്നി ഏകദിന സെഞ്ച്വറി നേടി. ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് അര്‍ധ സെഞ്ച്വറിയും നേടി. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 303 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയവുമായി ഒപ്പം നില്‍ക്കുന്നു. ഈ മത്സരം പരമ്പര ജേതാക്കളെ നിര്‍ണയിക്കും.

99 പന്തുകള്‍ നേരിട്ട് 10 ഫോറും 4 സിക്‌സും സഹിതമാണ് 29കാരനായ കമ്രാന്‍ ഗുലാം ശതകം സ്വന്തമാക്കിയത്. അബ്ദുല്ല ഷഫീഖ് 68 പന്തില്‍ 50 റണ്‍സ് കണ്ടെത്തി.

ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ (37), ഓപ്പണര്‍ സയം ആയൂബ് (31), സല്‍മാന്‍ ആഘ (30) എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍. 16 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്ന തയ്യബ് താഹിറിന്റെ ബാറ്റിങാണ് സ്‌കോര്‍ 300 കടത്തിയത്.

സിംബാബ്‌വെക്കായി സിക്കന്ദര്‍ റാസ, റിച്ചാര്‍ഡ് എന്‍ഗരാവ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി. ബ്ലസിങ് മസരബാനി, ഫറാസ് അക്രം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'