ഫോട്ടോ: ട്വിറ്റർ 
Sports

ഒരു നിമിഷം വായുവില്‍; മിന്നല്‍ വേഗത്തില്‍ ഒറ്റക്കൈയില്‍ ഒതുക്കി; പാക് താരത്തിന്റെ അവിശ്വസനീയ ക്യാച്ച്! (വീഡിയോ)

മത്സരത്തില്‍ പിറന്ന ഒരു അസാമാന്യ ക്യാച്ചാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുള്‍ട്ടാന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ പാകിസ്ഥാന്‍ ചെയ്‌സ് ചെയ്ത് ഉജ്ജ്വല വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുത്ത് വിജയം പിടിക്കുകയായിരുന്നു. നാല് പന്തുകള്‍ അവശേഷിക്കേയായിരുന്നു പാക് ജയം. 

മത്സരത്തില്‍ പിറന്ന ഒരു അസാമാന്യ ക്യാച്ചാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാന്റെ പറക്കും ക്യാച്ചാണ് ശ്രദ്ധേയമാകുന്നത്. 

വിന്‍ഡീസ് താരം ഷമ്ര ബ്രൂക്‌സിനെയാണ് അമ്പരപ്പിക്കുന്ന ക്യാച്ചെടുത്ത് ഷദാബ് പുറത്താക്കിയത്. സെഞ്ച്വറി നേടിയ ഷായ് ഹോപും അര്‍ധ സെഞ്ച്വറി നേടിയ ബ്രൂക്‌സും ചേര്‍ന്നാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബ്രൂക്‌സ് 83 പന്തില്‍ 70 റണ്‍സെടുത്തു നില്‍ക്കെയാണ് ഷദാബിന്റെ തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചില്‍ പുറത്തായത്. 

മുഹമ്മദ് നാവസിന്റെ പന്തില്‍ സ്ലോഗ് സ്വീപ്പിന് ശ്രമിച്ച ബ്രൂക്‌സിന്റെ ശ്രമം പാളി. ഷദാബ് പറന്ന് വായുവില്‍ ഒരു നിമിഷം നിന്ന് മിന്നല്‍ വേഗത്തില്‍ പന്ത് ഒറ്റകൈയില്‍ ഒതുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT