ഏകദിന പരമ്പര ജയിച്ച ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷം/ഫോട്ടോ: എഎഫ്പി 
Sports

രവി ശാസ്ത്രിക്ക് ഷാംപെയ്ന്‍ ഓഫര്‍ ചെയ്ത് പന്തും കോഹ്‌ലിയും, സ്വീകരിച്ചത് പന്തിന്റേത്; വീഡിയോ വൈറല്‍

മാന്‍ ഓഫ് ദി മാച്ച് ആയതിന് ലഭിച്ച ഷാംപെയ്ന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക് നല്‍കിയും പന്ത് ശ്രദ്ധ പിടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: മാച്ച് വിന്നിങ് ഇന്നിങ്‌സോടെ പരമ്പര ജയത്തിലേക്ക് ടീമിനെ എത്തിച്ചതിന് പിന്നാലെ ആഘോഷങ്ങളിലും നിറഞ്ഞു നിന്നത് ഋഷഭ് പന്തായിരുന്നു. ഇവിടെ മാന്‍ ഓഫ് ദി മാച്ച് ആയതിന് ലഭിച്ച ഷാംപെയ്ന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക് നല്‍കിയും പന്ത് ശ്രദ്ധ പിടിച്ചു. 

ഇത്തവണത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കമന്റേറ്ററുടെ റോളിലായിരുന്നു രവി ശാസ്ത്രി. ഓള്‍ഡ് ട്രഫോര്‍ഡിലെ നിറഞ്ഞ കാണികള്‍ക്ക് മുന്‍പില്‍ നിന്ന് രവി ശാസ്ത്രിക്ക് പന്ത് ഷാംപെയ്ന്‍ കൈമാറി. പന്തിന് പുറമെ വിരാട് കോഹ്‌ലിയും ഷ്യാംപെയ്ന്‍ രവി ശാസ്ത്രിക്ക് ഓഫര്‍ ചെയ്തു. എന്നാല്‍ രവി ശാസ്ത്രി സ്വീകരിച്ചില്ല. 

സമ്മാനദാന ചടങ്ങിലും കളിക്കാരുടെ ഷാംപെയ്ന്‍ ആഘോഷം നിറഞ്ഞതോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറഞ്ഞ് രോഹിത് ശര്‍മയ്ക്ക് ഋഷഭ് പന്തിനേയും ശിഖര്‍ ധവാനേയുമെല്ലാം നിര്‍ബന്ധിക്കേണ്ടതായി വന്നു. അര്‍ഷ്ദീപ് സിങ്ങിന്റെ കൈകളിലേക്കാണ് രോഹിത് ട്രോഫി നല്‍കിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT