ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളില്‍ കരുത്തരായ ഓസ്‌ട്രേലിയയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ വീഴ്ത്തിയത്. എപി
Sports

'ഒന്നും രണ്ടുമല്ല 52 വര്‍ഷത്തെ കാത്തിരിപ്പാണ്'; ഓസ്‌ട്രേലിയയെ തളച്ച് ഇന്ത്യ ക്വാര്‍ട്ടറില്‍

52 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഒളിംപിക്‌സില്‍ ഓസീസിനെ തോല്‍പ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഹോക്കിയില്‍ മെഡല്‍ പ്രതീക്ഷ നല്‍കി വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളില്‍ കരുത്തരായ ഓസ്‌ട്രേലിയയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ വീഴ്ത്തിയത്. 52 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഒളിംപിക്‌സില്‍ ഓസീസിനെ തോല്‍പ്പിക്കുന്നത്.

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയെ ഒളിംപിക്‌സില്‍ തോല്‍പ്പിക്കുന്നത്. അവസാനമായി 1972ലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്നത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ കടന്നു.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച ഇന്ത്യ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. തുടക്കത്തില്‍ 2-0ത്തിന് മുന്നിലെത്താന്‍ ഇന്ത്യക്കായി. ആദ്യ ക്വാര്‍ട്ടറില്‍ അഭിഷേകിന്റെ സ്‌ട്രൈക്കിലൂടെയാണ് ലീഡ് എടുത്തത്. മിനിറ്റുകള്‍ക്കകം നായകന്‍ ഹര്‍മന്‍ പ്രീതിന്റെ രണ്ടാം ഗോള്‍. പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ക്യാപ്റ്റന്റെ രണ്ടാം ഗോള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം ക്വാര്‍ട്ടറില്‍ തോമസ് ക്രെഗിലൂടെ ഓസ്‌ട്രേലിയ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും പതറാതെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ മൂന്നാം ഗോള്‍ നേടി. ഇത്തവണയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ആണ് ഗോള്‍വല കുലുക്കിയത്. ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോള്‍ലൈനിനു സമീപം ഓസീസ് താരം കാല്‍കൊണ്ട് തടഞ്ഞതോടെ ഇന്ത്യയ്ക്ക് അനുകൂലമായി പെനാല്‍റ്റി സ്‌ട്രോക്ക്. ഷോട്ടെടുത്ത ഹര്‍മന്‍പ്രീത് അനായാസം ലക്ഷ്യം കണ്ടതോടെ ഇന്ത്യ 3-1ന് മുന്നില്‍. അവസാന ക്വാര്‍ട്ടറില്‍ ഓസീസിന്റെ രണ്ടാം ഗോള്‍. സമ്മര്‍ദത്തെ അതിജീവിച്ച് ഇന്ത്യ വിജയം കണ്ടു.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരായ ഓസീസിനെ ഇന്ത്യ വീഴ്ത്തിയത്. റാങ്കിങ്ങില്‍ ഏഴാം സ്ഥാനക്കാരാണ് ഇന്ത്യ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന