പാരീസ് ഒളിംപിക്‌സില്‍ ചൈനയ്ക്കായി മെഡല്‍ നേടിയ ടേബിള്‍ ടെന്നീസ് താരങ്ങള്‍ എപി
Sports

ചൈന വീണ്ടും ചരിത്രം കുറിക്കുമോ?; പാരീസില്‍ സ്വര്‍ണനേട്ടത്തില്‍ മുന്നില്‍; ഇഞ്ചോടിഞ്ച്

നിലവില്‍ 39 സ്വര്‍ണവുമായി ചൈന ഒന്നാമതും 38 സ്വര്‍ണവുമായി അമേരിക്ക രണ്ടാമതുമാണ്.

സമകാലിക മലയാളം ഡെസ്ക്

പാരീസ്: പാരീസ് ഒളിംപിക്‌സ് ഇന്ന് സമാപിക്കാനിരിക്കെ ഒന്നാമതെത്താന്‍ ചൈനയും അമേരിക്കയും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച്. നിലവില്‍ സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ അമേരിക്കയ്ക്ക് മുന്നിലാണ് ചൈന. നിലവില്‍ 39 സ്വര്‍ണവുമായി ചൈന ഒന്നാമതും 38 സ്വര്‍ണവുമായി അമേരിക്ക രണ്ടാമതുമാണ്. 42 വെള്ളി നേടിയ അമേരിക്ക ആകെ മെഡലുകളില്‍ ഏറെ മുന്നിലുണ്ട്. 42 വെളളിയും 42 വെങ്കലവും ഉള്‍പ്പടെ അവരുടെ മെഡല്‍ നേട്ടം 122 ആണ്. ചൈനയാകട്ടെ 39 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലവും ഉള്‍പ്പടെ 90 മെഡലുകളാണ് നേടിയത്

മൂന്നാം സ്ഥാനത്ത് 16 സ്വര്‍ണവുമായി ഓസ്‌ട്രേലിയയും ജപ്പാനുമാണ്. ആതിഥേയരായ ഫ്രാന്‍സിന് 16 സ്വര്‍ണവുമായി നാലാം സ്ഥാനത്താണ്. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പടെ ആറ് മെഡലുകള്‍ നേടിയ ഇന്ത്യ 71ാം സ്ഥാനത്താണ്

ചൈന ചാമ്പ്യന്മാരായാല്‍ അത് ചരിത്രമാകും. 2008-ല്‍ സ്വന്തംനാട്ടില്‍നടന്ന ഒളിമ്പിക്‌സിലാണ് അവര്‍ ഇതിനുമുമ്പ് ഓവറോള്‍ ചാമ്പ്യന്മാരായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനം തുറന്നവേദിയിലായിരുന്നെങ്കില്‍ സമാപനം ചരിത്രപ്രസിദ്ധമായ സ്റ്റെഡ് ദെ ഫ്രാന്‍സിലാണ്. 1998 ഫുട്‌ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടംനേടിയ ഗ്രൗണ്ടില്‍ എണ്‍പതിനായിരത്തോളം കാണികള്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. ഉദ്ഘാടനച്ചടങ്ങിന്റെ ഡയറക്ടറായിരുന്ന തോമസ് ജോളിതന്നെയാണ് സമാപനത്തിന്റെയും ദൃശ്യാവിഷ്‌കാരമൊരുക്കുന്നത്. ഹോളിവുഡ് താരം ടോം ക്രൂസ്, ബെല്‍ജിയന്‍ ഗായിക ആഞ്ജലെ, അമേരിക്കന്‍ റോക്ക് സംഗീത ബ്രാന്‍ഡായ റെഡ് ഹോട്ട് ചില്ലി പെപ്പര്‍ തുടങ്ങിയവരുടെ കലാപരിപാടിയുമുണ്ടാകൂം. മനു ഭാക്കറും പിആര്‍ ശ്രീജേഷും സമാപനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

SCROLL FOR NEXT